കോട്ടയം: നടുറോഡിൽ നഗ്‌നത പ്രദർശനം നടത്തിയ മദ്ധ്യവയസ്‌കൻ അറസ്റ്റിൽ. കോട്ടയം ചിങ്ങവനത്തിനടുത്ത് പരുത്തുംപാറയിലാണ് സംഭവം. യുവതിയുടെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് ഇയാളെ പിടികൂടിയത്.
വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. നമ്പർ പ്ലേറ്റ് പാതി മറച്ച ബൈക്കിലെത്തി മദ്ധ്യവയസ്‌കൻ യുവതിക്ക് മുന്നിൽ വെച്ച് നഗ്‌നത പ്രദർശനം നടത്തുകയായിരുന്നു. ഇതോടെ യുവതി നഗ്‌നത പ്രദർശനത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. നാട്ടുകാരെ വിളിച്ചുകൂട്ടാൻ ശ്രമിച്ചതോടെ ഇയാൾ ബൈക്കുമായി രക്ഷപ്പെട്ടു.
തുടർന്ന് യുവതി ചിങ്ങവനം പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് നഗ്‌നത പ്രദർശനം നടത്തിയയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post