കാസർകോട് ; കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണ് സ്കൂൾ വിദ്യാർഥിനി മരിച്ചു. പുത്തിഗെയിൽ സ്കൂളിന് സമീപമാണ് അപകടം നടന്നത്. അംഗഡിമൊഗർ ജിഎച്ച്എസ്എസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ആയിഷത്ത് മിൻഹ (11) യാണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിക്കു പരുക്കേറ്റിട്ടുണ്ട്. ഈ കുട്ടിയുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
വൈകിട്ട് ക്ലാസ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം. അംഗഡിമൊഗറിലെ ബി.എം.യൂസഫ് – ഫാത്തിമ സൈനബ ദമ്പതികളുടെ മകളാണ്. സ്കൂളിൻറെ ഗ്രൌണ്ടിനോട് ചേർന്ന് നിൽക്കുന്ന മരമാണ് വീണത്. അപകടം നടന്നതിനെ തുടർന്ന് ആയിഷത്ത് മിൻഹയെ കുമ്പള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Discussion about this post