എറണാകുളം: ദിവ്യാംഗർക്കായുള്ള ക്ഷേമ സംഘടനയായ സക്ഷമയുടെ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് രാംകുമാർ മഠത്തിലിന്റെ മാതാവ് രുഗ്മിണി അമ്മ അന്തരിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം. സംസ്കാരം നാളെ വെണ്ണിക്കുളത്ത് നടക്കും.
സ്വന്തം കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതിന് ശേഷം അകക്കണ്ണിന്റെ വെളിച്ചത്തിൽ നേത്രദാനത്തിനായുള്ള പ്രവർത്തനങ്ങളിൽ സജീവമായിരുന്നു രാം കുമാർ.
രാവെന്നോ പകലെന്നോ ഇല്ലാതെ മരണ വീടുകളിൽ ബന്ധപ്പെട്ട് കോർണിയയുടെ തകരാറു മൂലം കാഴ്ചയില്ലാത്ത ലക്ഷാവധി സോദരർക്കു വേണ്ടി പരേതരുടെ ബന്ധുക്കളോട് സംസാരിച്ച് അദ്ദേഹം നേത്രദാനം ചെയ്യിച്ചിട്ടുണ്ട്. മാതാവിന്റെ വിയോഗത്തിനിടയിലും അദ്ദേഹം തന്റെ സഹോദരരെ മറന്നില്ല. മാതാവിന്റെ ഇരുനേത്രങ്ങളും അദ്ദേഹം കാഴ്ച്ചയില്ലാത്തവർക്കു വേണ്ടി ദാനം ചെയ്തു.
വർഷങ്ങൾക്ക് മുമ്പ് സ്വന്തം ഭവനത്തിൽ നിന്നു തന്നെയാണ് അദ്ദേഹം കാഴ്ചപരിമിതർക്കായി നേത്രദാന യജ്ഞം ആരംഭിച്ചത്. നൂറ്റി ഇരുപത്തിയേഴ് പേരുടെ നേത്രങ്ങളാണ് രാംകുമാറിന്റെ പ്രേരണയാൽ ഇതുവരെ ദാനം ചെയ്യപ്പെട്ടത്.
Discussion about this post