ന്യൂഡൽഹി: ഡൽഹി തീസ് ഹസാരി കോടതിയിൽ വെടിവയ്പ്പ്. സംഭവത്തിൽ ആളപായമോ പരിക്കോ ഇല്ല. ഉച്ചയോടെയായിരുന്നു സംഭവം.
കോടതിയിൽ അഭിഭാഷകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിനിടെയാണ് വെടിവപ്പ് ഉണ്ടായത്. സംഭവ സമയം നിരവധി പേർ കോടതിയിൽ ഉണ്ടായിരുന്നു. സംഭവം അറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്.
Discussion about this post