കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാമർശം നടത്തിയ കോൺഗ്രസ് നേതാവിനെതിരെ പോലീസ് കേസ്. എഐസിസി ജനറൽ സെക്രടറി വിശ്വനാഥ പെരുമാളിനെതിരെയാണ് ഐപിസി സെക്ഷൻ 153 പ്രകാരം കേസെടുത്തത്.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് മുഖ്യമന്ത്രിയുടെ ഗേൾഫ്രണ്ട് ആണെന്നാണ് വിശ്വനാഥ പെരുമാൾ പറഞ്ഞത്.
കോൺഗ്രസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുക്കവേ കണ്ണൂരിൽ വെച്ചാണ് വിശ്വനാഥ പെരുമാൾ പരാമർശം നടത്തിയത്. ഇത് വിവാദമായതോടെ കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
Discussion about this post