അവിശ്വസനീയമായ കാര്യങ്ങൾക്കുള്ള പല ഗിന്നസ് വേൾഡ് റെക്കോർഡുകളും നമ്മൾ കണ്ടിട്ടുണ്ടായിരിക്കും. ഇപ്പോഴിതാ എവറസ്റ്റ് കൊടുമുടിക്ക് മുകളിൽ കയറി ഒരു കോമഡി ഗിഗ് അവതരിപ്പിച്ചുകൊണ്ട് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് രണ്ട് സ്ത്രീകൾ.
‘ദി സ്‌കമ്മി മമ്മീസ്’ എന്ന പേരിൽ അറിയപ്പെടുന്ന കോമഡി ഷോ ജോഡികളായ എല്ലി ഗിബ്സണും ഹെലൻ തോണും ആണ് എവറസ്റ്റ് ബേസ് ക്യാമ്പിൽ പോയി 32 മിനിറ്റ് നീണ്ട ഒരു കോമഡി ഗിഗ് അവതരിപ്പിച്ചുകൊണ്ട് ലോക റെക്കോർഡ് സ്വന്തമാക്കിയത്. ഈ കോമഡി പ്രോഗ്രാം അവതരിപ്പിക്കുന്നതിനായി എവറസ്റ്റിന്റെ ബേസ് ക്യാമ്പിലേക്ക് പോയതെങ്ങനെയെന്ന് കാണിക്കുന്ന അവരുടെ ഏറ്റവും പുതിയ വീഡിയോ ഇപ്പോൾ യൂട്യൂബിൽ തരംഗമായി മാറിയിരിക്കുകയാണ്.
ഒരു ലോക റെക്കോർഡ് സൃഷ്ടിക്കാൻ മാത്രമല്ല മറ്റൊരു പ്രധാന കാര്യത്തിനായി ഫണ്ട് ശേഖരിക്കാനും കൂടിയാണ് ഇവർ ഈ സാഹസിക പ്രവൃത്തി ചെയ്തത് എന്നതാണ് കൂടുതൽ ശ്രദ്ധയാകർഷിക്കുന്നത്. മാസം തികയാതെയുള്ള പ്രസവത്തിനു പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ ഗവേഷണം നടത്തുന്ന ഒരു സ്ഥാപനത്തിനുള്ള സാമ്പത്തിക സഹായത്തിനു വേണ്ടി ആണ് എല്ലിയും ഹെലനും ഈ സാഹസിക കോമഡി ഷോ അവതരിപ്പിച്ചത്.









Discussion about this post