തിരുവനന്തപുരം: മദ്യവിൽപന കുറഞ്ഞതിന് ബിവറേജസ് കോർപറേഷനിലെ വെയർ ഹൗസ് മാനേജർമാർക്ക് കാരണം കാണിക്കൽ നോട്ടീസയച്ചു. അഞ്ചുദിവസത്തിനുള്ളിൽ മറുപടി നൽകാനാണ് ഓപ്പറേഷൻ വിഭാഗം മേധാവി നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
തൊടുപുഴ, കൊട്ടാരക്കര, ഭരതന്നൂർ, പെരുമ്പാവൂർ, കടവന്ത്ര, കോട്ടയം, ആലുവ, തൃശൂർ, പത്തനംതിട്ട, തൃപ്പൂണിത്തുറ, ചാലക്കുടി, അയർക്കുന്നം, നെടുമങ്ങാട്, തിരുവല്ല, ആലുവ വെയർ ഹൗസുകളുടെ മാനേജർമാർക്കാണ് നോട്ടീസയച്ചത്. ഇവരുടെ കീഴിലുള്ള 30 ഷോപ്പുകളിലെ മദ്യകച്ചവടം ആറുലക്ഷത്തിൽ താഴ്ന്നതിനെ തുടർന്നാണ് നോട്ടീസ്.
രിഭാഗം മദ്യവിൽപന ശാലകളിലും അഞ്ചുലക്ഷത്തിനുമുകളിൽ കച്ചവടം നടക്കാറുണ്ട്. ആറുലക്ഷത്തിനുമേൽ ദിവസ വരുമാനമില്ലെങ്കിൽ നഷ്ടമാണെന്നാണ് ബിവറേജസ് കോർപറേഷന്റെ വിലയിരുത്തൽ.
Discussion about this post