തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര സ്വദേശി ജസ്റ്റിനാണ് അറസ്റ്റിലായത്.
തിരുവനന്തപുരത്ത് നിന്നും മലപ്പുറത്തേക്ക് പോകുകയായിരുന്ന ബസിലായിരുന്നു സംഭവം. രാവിലെ ആറരയ്ക്ക് തിരുവനന്തപുരം മംഗലപുരത്തുവച്ചായിരുന്നു യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. കഴക്കൂട്ടത്ത് നിന്നും കയറിയ യുവതിയെ അടുത്തേക്ക് വിളിച്ചുവരുത്തിയ ശേഷം കയറിപ്പിടിക്കുകയായിരുന്നു.
ആലുവയിലേക്ക് ആയിരുന്നു യുവതിയുടെ യാത്ര. റിസർവേഷൻ സീറ്റിൽ ഇരുന്നുവെന്ന പേരിലായിരുന്നു യുവതിയെ കണ്ടക്ടർ അടുത്തേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ആലുവയിൽ ബസിറങ്ങിയ യുവതി പോലീസിൽ പരാതി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ജസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തത്.












