Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Defence

ആർമി ടാങ്കുകളുടെ ഇടിമുഴക്കത്തിൽ ലഡാക്ക് അതിർത്തി കുലുങ്ങി ; ഇന്ത്യക്ക് നേരെ കണ്ണുയർത്തിയാൽ തകർത്തുകളയുമെന്ന മുന്നറിയിപ്പുമായി സൈനിക പരിശീലനം

by Brave India Desk
Jul 9, 2023, 06:08 am IST
in Defence
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ടാങ്കുകളും കവചിത വാഹനങ്ങളുമായി അതിർത്തിയെ പ്രകമ്പനം കൊള്ളിച്ച് ഇന്ത്യൻ സൈന്യം. ലഡാക്കിലെ ചൈന അതിർത്തിക്ക് സമീപമാണ് ഇന്ത്യൻ സൈന്യത്തിൻറെ പരിശീലനം അരങ്ങേറിയത്. ചൈന, പാകിസ്താൻ തുടങ്ങിയ ശത്രു രാജ്യങ്ങൾ ഇന്ത്യക്ക് നേരെ കണ്ണുയർത്തിയാൽ തകർത്തുകളയുമെന്ന മുന്നറിയിപ്പ് പോലെയാണ് ഇന്ത്യൻ സൈന്യത്തിന്റെ ഈ കരുനീക്കം. കശ്മീർ താഴ്വരകളിലായാലും രാജ്യത്തിന്റെ അതിർത്തിയിലായാലും, ഇന്ത്യൻ സൈനികർ എല്ലാ സമയത്തും സജ്ജരാണ്. പ്രതികൂല സാഹചര്യമുണ്ടായാൽ ശത്രുവിന് തക്ക മറുപടി നൽകാൻ അവർ ജാഗരൂകരാണ്.

ഇതിനായാണ് ഇന്ത്യൻ സൈനികർ അതിർത്തി പ്രദേശങ്ങളിൽ ഇടയ്ക്കിടെ പരിശീലനത്തിൽ ഏർപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നദീതടങ്ങളിൽ ഒന്നായ സിന്ധു നദി മുറിച്ചുകടക്കാനും ശത്രുസ്ഥാനങ്ങൾ ആക്രമിക്കാനുമുള്ള തന്ത്രങ്ങളാണ് കിഴക്കൻ ലഡാക്കിൽ പരിശീലിച്ചത്. അഭ്യാസപ്രകടനത്തിൽ ധാരാളം ടാങ്കുകളും കവചിത വാഹനങ്ങളും പങ്കാളികളായി.

Stories you may like

ആകാശപ്രതിരോധത്തിൽ ബഹുദൂരം മുന്നേറ്റവുമായി ഇന്ത്യ: അസ്ത്ര മിസൈലിന്റെ ദൂരപരിധി 300 കിലോമീറ്ററിലേക്ക് ഉയർത്താൻ ‘പ്രോജക്ട് ഗാണ്ഡീവ്’

ഇന്ത്യൻ പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടത്തിനൊരുങ്ങി എച്ച്.എ.എൽ ; തേജസ് വിമാനങ്ങളും ധ്രുവ് ഹെലികോപ്റ്ററുകളും വ്യോമസേനക്ക് കൈമാറും

T-90, T-72 ടാങ്കുകൾ, BMP ഇൻഫൻട്രി കോംബാറ്റ് വാഹനങ്ങൾ എന്നിവയുൾപ്പെടെ വൻ ടാങ്കുകളുമായാണ് ഇന്ത്യൻ സൈന്യം സിന്ധു നദി മുറിച്ചുകടക്കാൻ പ്രത്യേക അഭ്യാസം നടത്തിയത്. പാകിസ്താനിലേക്ക് കടക്കുന്നതിന് മുമ്പ്, ചൈനീസ് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ടിബറ്റൻ പ്രദേശത്തിലൂടെയാണ് സിന്ധു ലഡാക്ക് സെക്ടറിലൂടെ ഒഴുകുന്നത് . ആകസ്മികമായ സാഹചര്യങ്ങൾ നേരിടാൻ തയ്യാറെടുക്കുന്നതിനാണ് ഇത്തരം അഭ്യാസങ്ങൾ നടത്തുന്നതെന്ന് ഇന്ത്യൻ ആർമി ഉദ്യോഗസ്ഥർ പറഞ്ഞു. 16,000 അടി വരെ ഉയരത്തിലും ധാരാളം ടാങ്കുകളിലും പ്രവർത്തിക്കുന്ന ലോകത്തിലെ ചുരുക്കം സേനകളിലൊന്നാണ് ഇന്ത്യൻ സൈന്യം. ഏതു പ്രതികൂല സാഹചര്യങ്ങളെയും നേരിടാൻ ഇന്ത്യൻ സൈന്യത്തിന് കഴിയുമെന്നാണ്  സൈനിക പരിശീലനം തെളിയിക്കുന്നത്.  അതിർത്തി കീഴടക്കാൻ ശത്രുക്കൾ ശ്രമിക്കുമ്പോൾ അതിന് തക്കതായ മറുപടി നൽകുമെന്ന ഇന്ത്യൻ സൈന്യത്തിന്റെ തയ്യാറെടുപ്പുകളുടെ തെളിവ് കൂടിയായിരുന്നു അഭ്യാസപ്രകടനം.

ലഡാക്കിൽ ധാരാളം ടാങ്കുകളും കവചിത യുദ്ധ വാഹനങ്ങളും ഇന്ത്യൻ സൈന്യം വിന്യസിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കിഴക്കൻ ലഡാക്ക് സെക്ടറിലെ ചൈനയുടെ ആക്രമണത്തിന് ശേഷമാണ് ഇന്ത്യയുടെ ഈ സൈനിക നീക്കം.  നേരത്തെ, പാകിസ്താൻ അതിർത്തിയിലെ പഞ്ചാബ് സെക്ടറിൽ ഇന്ത്യൻ സൈന്യം വലിയ രീതിയിൽ ഇത്തരം അഭ്യാസങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ ലഡാക്കിൽ ഇത്തരമൊരു അഭ്യാസം നടത്തി ഏത് ശത്രുവിനെയും തങ്ങൾക്ക് നിഷ്പ്രയാസം പരാജയപ്പെടുത്താൻ കഴിയുമെന്ന് ഇന്ത്യൻ സൈന്യം തെളിയിക്കുകയാണ്.

Tags: indian army tanks and combat vehiclesin the eastern Ladakhindian army crossing the indus river in the eastern ladakh
Share
Tweet
Send
Share

Latest stories from this section

ഡി.ആർ.ഡി.ഒയിലെ ഡേറ്റ ചോർച്ച ; ഏഷ്യാനെറ്റ് അടക്കമുള്ള മാദ്ധ്യമങ്ങളിൽ വന്ന വാർത്ത വ്യാജം ; ഹാക്കർമാരുടെ കുതന്ത്രം പുറത്ത്

ഡിആർഡിഒയുടെ അത്യാധുനിക ഡ്രോൺ പദ്ധതി ; ഭാരത് ഫോർജും പ്രാറ്റ് ആൻഡ് വിറ്റ്‌നിയും കൈകോർക്കുന്നു

ഇന്ത്യയുടെ ആണവായുധശേഖരം 190 ആയി; ഈ വർഷം മാത്രം 730 കിലോഗ്രാം ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചു; അമേരിക്കൻ തിങ്ക് ടാങ്കിന്റെ റിപ്പോർട്ട് പുറത്ത്

ഇന്ത്യയുടെ ആണവായുധശേഖരം 190 ആയി; ഈ വർഷം മാത്രം 730 കിലോഗ്രാം ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചു; അമേരിക്കൻ തിങ്ക് ടാങ്കിന്റെ റിപ്പോർട്ട് പുറത്ത്

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

മോദി-പുടിൻ കൂടിക്കാഴ്ച ; Su-57 സ്റ്റെൽത്ത് യുദ്ധവിമാന ഇടപാട് പ്രധാന ചർച്ചാവിഷയമാകുമെന്ന് റഷ്യ

മോദി-പുടിൻ കൂടിക്കാഴ്ച ; Su-57 സ്റ്റെൽത്ത് യുദ്ധവിമാന ഇടപാട് പ്രധാന ചർച്ചാവിഷയമാകുമെന്ന് റഷ്യ

Latest News

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളം ആക്രമണത്തിൽ പരിക്കേറ്റവരിൽ 11 ഇന്ത്യൻ പൗരന്മാർ ; ആകെ 300-ലേറെ പേർക്ക് പരിക്ക്

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറുമായി യുഎസ്; വെനസ്വേലയിലെ 65 ബില്യൺ ബാരൽ എണ്ണനിക്ഷേപത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് ഡോണൾഡ് ട്രംപ്

റഷ്യയും ഉക്രെയ്നും തമ്മിൽ ഊർജ്ജ മേഖലയിൽ അടിയന്തര വെടിനിർത്തൽ ; ധാരണയിലെത്തിയതായി ട്രംപ്

സാങ്കേതിക തകരാർ; ബംഗളൂരുവിൽ നിന്നും പുറപ്പെട്ട വിമാനം അടിയന്തിരമായി ഹൈദരാബാദിലിറക്കി

ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിനുള്ളിൽ നിന്നും പുക ; ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

തമിഴ്‌നാടിന്റെ വികസനത്തിന് ഒന്നിച്ച് കൈകോർക്കാം ; മുഖ്യമന്ത്രി വിജയുടെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി മോദി

തമിഴ്‌നാടിന്റെ വികസനത്തിന് ഒന്നിച്ച് കൈകോർക്കാം ; മുഖ്യമന്ത്രി വിജയുടെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി മോദി

വിമർശകരെ അടിക്കാനുള്ള വടി നീ തന്നെ ആരാധകർക്ക് കൊടുക്കുക സഞ്ജു, എന്ത് പറഞ്ഞ് അവർ നിങ്ങൾക്കായി വാദിക്കും; ഒരൽപ്പം സ്ഥിരതയാകാം

വിമർശകരെ അടിക്കാനുള്ള വടി നീ തന്നെ ആരാധകർക്ക് കൊടുക്കുക സഞ്ജു, എന്ത് പറഞ്ഞ് അവർ നിങ്ങൾക്കായി വാദിക്കും; ഒരൽപ്പം സ്ഥിരതയാകാം

സ്ഥിരതയോ അത് എന്നാ സാധനം എന്ന് സഞ്ജു, വീണ്ടും ഫ്ലോപ്പായി മലയാളി താരം; നിരാശയിൽ ആരാധകർ

സ്ഥിരതയോ അത് എന്നാ സാധനം എന്ന് സഞ്ജു, വീണ്ടും ഫ്ലോപ്പായി മലയാളി താരം; നിരാശയിൽ ആരാധകർ

വിബിനും ഗ്രീനും മിന്നി; സീസണിലെ ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ തകർത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സിന് ഗംഭീര തുടക്കം

വിബിനും ഗ്രീനും മിന്നി; സീസണിലെ ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ തകർത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സിന് ഗംഭീര തുടക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies