തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസ് പ്രതി ബിജു രാധാകൃഷ്ണന് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. സി.പി.എം നേതാവ് ഇ.പി ജയരാജനാണ് നോട്ടീസ് നല്‍കിയത്.
സോളാര്‍ കമ്മീഷന് മുന്നില്‍ ബിജു രാധാകൃഷ്ണന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിയ്ക്കെതിരെയുള്ള കോഴ, ലൈംഗിക ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം.
കേരളാ നിയമസഭാ ചരിത്രത്തിലാദ്യമായാണ് മുഖ്യമന്ത്രിയ്ക്കെതിരെ ഇത്തരത്തില്‍ ഗുരുതര ആരോപണങ്ങളുയരുന്നതെന്ന് ഇ.പി ജയരാജന് പറഞ്ഞു. ബിജു രാധാകൃഷ്ണനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്ത് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിപ്പിടിച്ച് പതിപക്ഷ എം.എല്‍.എമാര്‍ പ്രതിഷേധിച്ചു.
സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. മുഖ്യമന്ത്രിയ്ക്ക് നേരിട്ട് അഞ്ചരക്കെടി കോഴ നല്‍കിയെന്ന് ഇന്നലെ സോളാര്‍ കമ്മീഷനില്‍ ബിജു മൊഴി നല്‍കിയിരുന്നു.
Discussion about this post