തിരുവനന്തപുരം: അഞ്ചുതെങ്ങ് മാമ്പള്ളിയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന റോസ്ലിയെന്ന നാലു വയസുകാരിയെ തെരുവുനായ കടിച്ചുകീറി. മുഖത്തും കഴുത്തിലും ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണിനുൾപ്പെടെ കടിയേറ്റിട്ടുണ്ട്.ചുണ്ട്, കഴുത്ത് എല്ലാം കടിച്ചുകീറി. ഒപ്പമുണ്ടായിരുന്ന മൂത്ത കുട്ടി ചാടി ജനലിൽ കയറിയതിനാൽ രക്ഷപ്പെട്ടു. ബഹളം കേട്ടെത്തിയ വീട്ടുകാരാണ് നായയെ ഓടിച്ച കുഞ്ഞിനെ രക്ഷിച്ചത്. കുട്ടിയ്ക്ക് സർജറി വേണ്ടിവരുമെന്നാണ് വിവരം.












