വെള്ളറട: 14 വയസുള്ള പെൺകുട്ടിയെ മൊബൈലിലുള്ള അശ്ലീല വീഡിയോ കാണിച്ചതിന് മുന്‍ വികാരി അറസ്റ്റില്‍. അഞ്ചുമരങ്കാല നാടാരുകോണം ബഥേല്‍ ഹൗസില്‍ ദേവരാജ് (71) ആണ് അറസ്റ്റിലായത്. ഇയാൾ നടത്തിയിരുന്ന കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ പെൺകുട്ടിയെ ആയിരുന്നു ഇയാൾ മൊബൈലിൽ ഉള്ള അശ്ലീല വീഡിയോ കാണിച്ചത്.
2017 മറ്റൊരു പോക്സോ കേസിൽ അറസ്റ്റിലായിട്ടുള്ള വ്യക്തിയാണ് ദേവരാജ്. കണ്ടൻതിട്ടയിലെ പള്ളിയിലെ മുൻ വികാരിയായിരുന്ന ഇയാൾ ഇപ്പോൾ വീടിനോട് ചേർന്ന് ഒരു കട നടത്തി വരികയാണ്.
കടയിൽ നിന്നും വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ വെള്ളറട പോലീസ് കേസെടുത്തു.
Discussion about this post