ഹൈദരാബാദ് : എംബിബിഎസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലാണ് സംഭവം. 20 കാരനായ ദീക്ഷിത് റെഡ്ഡിയാണ് ജനനേന്ദ്രീയം മുറിച്ചുമാറ്റി ജീവനൊടുക്കിയത്. കടുത്ത വിഷാദ രോഗത്തെ തുടർന്നാണ് വിദ്യാർത്ഥി ഈ കടുംകൈ ചെയ്തത് എന്നാണ് വിവരം.
ഇന്നലെയാണ് യാദാഗിരിഗുട്ടയിലെ വീട്ടിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജനനേന്ദ്രീയം മുറിച്ചുമാറ്റിയ നിലയിലായിരുന്നു. ചോര വാർന്ന് അബോധാവസ്ഥയിലായ ദീക്ഷിത്തിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വീട്ടിൽ അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് ദീക്ഷിത് താമസിച്ചിരുന്നത്. ഹൈദരാബാദിലെ ഗാന്ധി ഹോസ്പിറ്റലിൽ പഠിച്ചുവരികയായിരുന്നു.
നാല് വർഷം മുൻപ് ദീക്ഷിത് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടർന്ന് ചികിത്സ നടത്തിയാണ് തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവന്നത്.
Discussion about this post