കോഴിക്കോട് : യുവതിയെ ഭർതൃവീടിന് സമീപത്തെ വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൂണേരി കോടഞ്ചേരിയിലാണ് സംഭവം. വളയം നിരവുമ്മൽ സ്വദേശിനിയും കോടഞ്ചേരി വടക്കയിൽ സുബിന്റെ ഭാര്യയുമായ അശ്വതിയെ (25) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് സംഭവം. അയൽവാസിയായ അദ്ധ്യാപകന്റെ വീടിനോട് ചേർന്ന കുളിമുറിയിലാണ് ജീവനൊടുക്കിയത്. കുളിമുറിയുടെ വാതിൽ തുറന്നുകിടക്കുന്നത് കണ്ട് അദ്ധ്യാപകൻ നോക്കിയപ്പോഴാണ് അശ്വതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വിവരം അറിയിച്ചതിനെ തുടർന്ന് നാദാപുരം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.












