brutally assaultedഭോപ്പാൽ; പത്ത് വയസുകാരനെ മദ്രസയിൽവച്ച് തല്ലിച്ചതച്ച മൗലാനയ്‌ക്കെതിരെ കേസ്. മദ്ധ്യപ്രദേശിലെ രത്‌ലാമിലാണ് സംഭവം. ഖുർആൻ സൂക്തങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാത്തതിനെ തുടർന്നാണ് കുട്ടികളെ മർദ്ദിച്ചത്. രത്‌ലാമിലെ ഗൗസിയ ഗരീബ് നവാസ് എന്ന മദ്രസയിലെ തൗഫീഖ് ഖാൻ മൗലാനയാണ് കുട്ടികളോട് ക്രൂരത കാണിച്ചത്. കുട്ടികളുടെ കുടുംബങ്ങളാണ് പരാതിയുമായി രംഗത്തെത്തിയത്.

ആൺകുട്ടികുട്ടികൾ മുറിവേറ്റ് തറയിൽ കിടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നിട്ടുണ്ട്. പരാതിപ്പെട്ട മാതാവിനോട് നീ എന്തും ചെയ്യുമെന്നാണ് മൗലാന ആക്രോശിക്കുന്നത്.
മൗലാനയെ അന്വേഷിച്ചെത്തിയ കുടുംബത്തോട് സ്ഥലത്തില്ലെന്ന് സഹായി കള്ളം പറഞ്ഞതായി കുടുംബം ആരോപിച്ചു. ഇതെല്ലാം അടങ്ങിയ വീഡിയോ ആണ് വൈറലാവുന്നത്, സംഭവത്തിൽ തൗഫീഖ് ഖാനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.











