കണ്ണൂർ: തെരുവ് നായ്ക്കളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്ന കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ആവശ്യം ഇന്ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെ ഇതിനെ എതിർത്ത് മൃഗസ്‌നേഹികളുടെ സംഘടനകൾ സുപ്രീം കോടതിയെ സമീപിച്ചു. വ്യക്തികളുടേതും സംഘടനകളുടേതുമായി മൃഗസ്‌നേഹികളുടെ അഞ്ചോളം ഹർജികളാണ് സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ജസ്റ്റിസ് ജെ കെ മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്.
ഓൾ ക്രീച്ചേഴ്‌സ് ഗ്രെയ്റ്റ് ആൻഡ് സ്േമാൾ, കണ്ണൻ അനിമൽ വെൽഫെയർ ഫൗണ്ടേഷൻ, നെയ്ബർഹുഡ് വൂഫ്, വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി എന്നീ സംഘടനകളും പൂനെ സ്വദേശികളായ പല്ലവി സച്ചിൻ പാട്ടീൽ, വിനീത ഠാണ്ടൻ എന്നിവരമാണ് തെരുവ് നായകളുടെ ദയാവധത്തിന് എതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കാത്ത സംസ്ഥാന സർക്കാരിനെയാണ് സംഘടനകൾ പ്രധാനമായും കുറ്റപ്പെടുത്തുന്നത്.
Discussion about this post