ന്യൂഡൽഹി: ഇന്ത്യയിൽ ട്വിറ്റർ താത്ക്കാലികമായി പണി മുടക്കിയതായി വിവരം. ഇന്ന് രാത്രി 8 മണിയോടെയാണ് ട്വിറ്റർ പ്രവർത്തനരഹിതമായത്.ട്വിറ്ററിൽ പ്രൊഫൈൽ ഓപ്പൺ ചെയ്യാൻ സാധിക്കുന്നില്ലെന്നും പലരുടെയും ട്വീറ്റുകൾ സെർച്ച് ചെയ്യുമ്പോൾ കാണുന്നില്ലെന്നും ഉപയോക്താക്കൾ പരാതിപ്പെട്ടു. ഫീഡ് വളരെ സാവധാനത്തിലാണ് ലോഡു ചെയ്യുന്നതെന്നും ഉപയോക്താക്കൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇലോൺ മസ്‌കിനെ ടാഗ് ചെയ്താണ് പലരും പരാതി അറിയിച്ചത്.
45 ശതമാനം ആളുകൾക്ക് മാത്രമെ ശരിയായ രീതിയിൽ ആപ്പ് ഉപയോഗിക്കാൻ സാധിക്കാത്തതെന്നും 41 ശതമാനം പേരും വെബ്സൈറ്റിലൂടെ ഇക്കാര്യം റിപ്പോർട്ട് ചെയ്തതായും കമ്പനി അധികൃതർ അറിയിച്ചു. പ്രശ്‌നം ഉടൻ പരിഹരിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post