Friday, February 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കെ റെയിൽ അപ്രായോഗികം; ഫണ്ടിംഗ് പാറ്റേൺ കൃത്യമായി കാണിച്ചിരുന്നില്ല; കെ റെയിൽ പദ്ധതിയുമായി സഹകരിക്കില്ല; താൻ നിർദ്ദേശിച്ചത് ബദൽ പദ്ധതിയെന്ന് ഇ ശ്രീധരൻ

by Brave India Desk
Jul 14, 2023, 02:24 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: പിണറായി സർക്കാർ ആവിഷ്‌കരിച്ച കെ റെയിൽ പദ്ധതി അപ്രായോഗികമാണെന്ന് മെട്രോമാൻ ഇ ശ്രീധരൻ. സംസ്ഥാനത്തിനായി സെമി സ്പീഡ് റെയിൽവേ ലൈൻ നിർമിക്കാൻ ഒരുക്കമാണെന്ന ഇ ശ്രീധരന്റെ നിലപാടിന് ശേഷം വാർത്താസമ്മേളനത്തിൽ ഇക്കാര്യം വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

കെ റെയിലിൽ ഫണ്ടിംഗ് പാറ്റേൺ കൃത്യമായി കാണിച്ചിരുന്നില്ല. നിലവിലെ ഡിപിആർ പ്രകാരം സിൽവർ ലൈൻ അപ്രായോഗികമാണ്. കെ റെയിലുമായി ഒരു സഹകരണവും ഇല്ല. താൻ മുന്നോട്ടുവെച്ചത് ബദൽ നിർദ്ദേശമാണെന്നും ഇ ശ്രീധരൻ പറഞ്ഞു. കെ റെയിൽ നടപ്പിലാകാൻ എന്തെങ്കിലും സാദ്ധ്യതയുണ്ടോയെന്ന് അറിയാനാണ് ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെവി തോമസ് തന്നെ സന്ദർശിച്ചത്. എന്നാൽ കെ റെയിൽ ഒരിക്കലും നടക്കാൻ സാദ്ധ്യതയില്ലെന്ന് അദ്ദേഹത്തെ അറിയിച്ചു.

Stories you may like

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

പ്രാദേശികമായി ജനങ്ങളിൽ നിന്ന് വ്യാപകമായ എതിർപ്പുയരും. അതുകൊണ്ടു തന്നെ പദ്ധതിക്ക് അനുമതി ലഭിക്കാൻ സാദ്ധ്യതയില്ല. നിലത്തുകൂടി പോകുന്ന രീതിയിൽ പദ്ധതി തയ്യാറാക്കിയതിനാൽ കൂടുതൽ ഭൂമി ആവശ്യമായി വരും ചിലവും കൂടും. തുടർന്നാണ് പകരം എന്ത് ചെയ്യാനാകുമെന്ന് അദ്ദേഹം ചോദിച്ചതെന്ന് ഇ ശ്രീധരൻ വിശദീകരിച്ചു.

ഉമ്മൻചാണ്ടി സർക്കാർ ആവശ്യപ്പെട്ടത് അനുസരിച്ച് കേരളത്തിൽ ഹൈ സ്പീഡ് റെയിൽ ലൈൻ സ്ഥാപിക്കുന്നതിനുളള സാദ്ധ്യതയും സെമി ഹൈ സ്പീഡ് റെയിൽവേ ലൈൻ സ്ഥാപിക്കുന്നതിനുളള സാദ്ധ്യതയെക്കുറിച്ചും നേരത്തെ പഠനം നടത്തിയിരുന്നു. അതനുസരിച്ചാണ് സെമി ഹൈ സ്പീഡ് റെയിൽവേ ലൈനിനെക്കുറിച്ച് സംസാരിച്ചതെന്ന് ഇ ശ്രീധരൻ പറഞ്ഞു.

സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ട് ഒരു തീരുമാനമെടുക്കാമെന്ന മറുപടിയാണ് കെവി തോമസ് നൽകിയത്. സംസ്ഥാന സർക്കാരിന്റെ ആഗ്രഹപ്രകാരമല്ല കെവി തോമസ് വന്നത്. പക്ഷെ സർക്കാരിന്റെ അറിവോട് കൂടിയാണ് വന്നതെന്ന് ഇ ശ്രീധരൻ പറഞ്ഞു. തന്റെ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും ഇ ശ്രീധരൻ പറഞ്ഞു.

സെമി ഹൈ സ്പീഡ് റെയിൽവേയോ അതിവേഗ റെയിൽപാതയോ വന്നാൽ കേരളത്തിലെ റോഡ് അപകടങ്ങൾ ഗണ്യമായി കുറയുമെന്നും ഇ ശ്രീധരൻ കൂട്ടിച്ചേർത്തു. കെ റെയിലിന് വേണ്ടി വരുന്ന അത്രയും ഭൂമി തന്റെ പദ്ധതിക്ക് വേണ്ട. അതുകൊണ്ടു തന്നെ ജനങ്ങളുടെ എതിർപ്പ് കുറയുമെന്നും അദ്ദേഹം പറഞ്ഞു. ഒന്നുകിൽ എലവേറ്റഡ് പാത ഒരുക്കണം. അല്ലെങ്കിൽ ഭൂമിക്കടിയിലൂടെയുളള പാത ഒരുക്കണമെന്നും ഇ ശ്രീധരൻ കൂട്ടിച്ചേർത്തു.

മുംബൈ- അഹമ്മദാബാദ് അതിവേഗ റെയിൽ എലവേറ്റഡ് പാതയിലും ഭൂമിക്കടിയിലൂടെയുമാണ് കടന്നുപോകുന്നതെന്നും ഇ ശ്രീധരൻ ചൂണ്ടിക്കാട്ടി.

Tags: e.sreedharanmetromank railsemi high speed rail Kerala
Share17TweetSendShare

Latest stories from this section

ശശി തരൂർ ‘ലക്ഷ്മണ രേഖ’ ലംഘിച്ചു ; ഡൽഹിയിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രത്യേക യോഗം

‘ഇത് ഭാരത് ബന്ദല്ല, വെറും കേരള ബന്ദ്’; പൗരന്മാരെ ബന്ദികളാക്കുന്ന സമരരീതിക്കെതിരെ ശശി തരൂർ! 

പങ്കാളികൾക്കെതിരായ ആയുധമായി ബലാത്സംഗ വിരുദ്ധ നിയമത്തെ സ്ത്രീകൾ ദുരുപയോഗം ചെയ്യുന്നു; ഹൈക്കോടതി

ഖുൽഅ് വഴി വിവാഹമോചനം; ഭാര്യ, ഭർത്താവിന് 10 ലക്ഷം രൂപ നഷ്ടപരിഹാരവും സ്വർണ്ണവും നൽകണം!ഉത്തരവുമായി കണ്ണൂർ കുടുംബകോടതി

പഞ്ചാരയടിക്കാർക്ക് സ്പെഷ്യൽ ഓഫറുമായി സർക്കാർ ; വാലന്റൈൻസ് ദിനത്തിൽ സപ്ലൈകോയിൽ 14 രൂപയ്ക്ക് പഞ്ചസാര

പഞ്ചാരയടിക്കാർക്ക് സ്പെഷ്യൽ ഓഫറുമായി സർക്കാർ ; വാലന്റൈൻസ് ദിനത്തിൽ സപ്ലൈകോയിൽ 14 രൂപയ്ക്ക് പഞ്ചസാര

വേടനെതിരെ വീണ്ടും ബലാൽസംഗ കേസ് ; യുവ ഗായികയുടെ പരാതിയിൽ പോലീസ് കേസെടുത്തു

ജനാധിപത്യം നിലനിൽക്കാൻ കാരണം ന്യൂനപക്ഷങ്ങൾ; തിരഞ്ഞെടുപ്പിൽ നോക്കി വോട്ട് ചെയ്യണമെന്ന് റാപ്പർ വേടൻ;സംഗീത പരിപാടിക്കിടെ രാഷ്ട്രീയ ആഹ്വാനം! 

Discussion about this post

Latest News

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

സ്പിന്നിനെ മെരുക്കിയവർ ഇന്ന് സ്പിന്നിൽ കുടുങ്ങുമ്പോൾ: മാറുന്ന ഇന്ത്യൻ ക്രിക്കറ്റ് കഥ; അന്നും ഇന്നും മാറ്റങ്ങൾ ഇത്

സ്പിന്നിനെ മെരുക്കിയവർ ഇന്ന് സ്പിന്നിൽ കുടുങ്ങുമ്പോൾ: മാറുന്ന ഇന്ത്യൻ ക്രിക്കറ്റ് കഥ; അന്നും ഇന്നും മാറ്റങ്ങൾ ഇത്

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

ട്രേഡ് യൂണിയൻ കളികൾ ഇനി മാറും ; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ പാസാക്കി പാർലമെന്റ്

ട്രേഡ് യൂണിയൻ കളികൾ ഇനി മാറും ; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ പാസാക്കി പാർലമെന്റ്

നോറയുടെ നൃത്തം കണ്ട് ആസ്വദിച്ചു, ഒടുവിൽ സൂര്യകുമാർ 4K-യിൽ കുടുങ്ങി; വൈറലായി വീഡിയോ

നോറയുടെ നൃത്തം കണ്ട് ആസ്വദിച്ചു, ഒടുവിൽ സൂര്യകുമാർ 4K-യിൽ കുടുങ്ങി; വൈറലായി വീഡിയോ

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ശൗര്യം; ദേശീയപാത ഇനി റഫാലിന്റെ റൺവേ! വടക്കുകിഴക്കൻ ഭാരതത്തിലെ ആദ്യ ‘ഹൈവേ റൺവേ’ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തും

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ശൗര്യം; ദേശീയപാത ഇനി റഫാലിന്റെ റൺവേ! വടക്കുകിഴക്കൻ ഭാരതത്തിലെ ആദ്യ ‘ഹൈവേ റൺവേ’ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തും

താങ്ക്യൂ നരേന്ദ്രാ….പ്രധാനസേവകന് ഇന്ന് 75ാം പിറന്നാൾ; മോദിയെ നേരിട്ട് വിളിച്ച് ആശംസിച്ച് ട്രംപടക്കമുള്ള ലോകനേതാക്കൾ

മോദിയുടെ രാഷ്ട്രീയ ജീവിതം തകർക്കില്ലെന്ന് ട്രംപ്; പഴയ വീഡിയോ ഉപയോഗിച്ച് വ്യാജപ്രചരണം; പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies