ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വ്യാഖാനിക്കുന്ന രീതികൾ തുടർന്ന് പ്രതിപക്ഷ പാർട്ടികൾ. യൂണിഫോം സിവിൽ കോഡിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്കിടയിൽ, ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) നേതാവ് ബദറുദ്ദീൻ അജ്മലാണ് തെറ്റിദ്ധരിപ്പിക്കുന്ന വ്യാഖ്യാനവുമായി പുതുതായി രംഗത്തെത്തിയത്.
‘യൂണിഫോം സിവിൽ കോഡിനെക്കുറിച്ച് (യുസിസി) ഒരു ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നു. ഉടൻ തന്നെ ബിൽ പാർലമെന്റിന് മുന്നിൽ അവതരിപ്പിക്കും.യുയുസി നടപ്പിലാക്കിയതിന് ശേഷം ഞങ്ങൾ സാരി ധരിക്കാൻ തുടങ്ങും, നിങ്ങളും അത് തന്നെ ചെയ്യൂ… എന്ന് ബദറുദ്ദീൻ അജ്മൽ പറഞ്ഞു.
സ്ത്രീകളും പുരുഷന്മാരും സാരി ധരിക്കണം. യുസിസി നിലവിൽ വരുമ്പോൾ എല്ലാവരും സാരി ധരിക്കേണ്ടിവരും. ഞങ്ങൾ ഒരു വർഷത്തേക്ക് നീളമുള്ള താടി പരിപാലിക്കും, നിങ്ങളും ഒരു വർഷത്തേക്ക് അത് തന്നെ ചെയ്യുക. യൂണിഫോം, അല്ലേ എന്ന് ബദറുദ്ദീൻ പരിഹാസ രൂപേണ ചേദിച്ചു.
ഞങ്ങൾ 5 വർഷത്തേക്ക് താടി വയ്ക്കും, അടുത്ത 5 വർഷത്തേക്ക് നിങ്ങളും അത് ചെയ്യും. ഞങ്ങൾ 5 വർഷത്തേക്ക് മത്സ്യവും മാംസവും കഴിക്കും. നിങ്ങളും അത് പിന്തുടരുക. അതിനുശേഷം, ഞങ്ങൾ 5 വർഷത്തേക്ക് പയറും പച്ചക്കറികളും കഴിക്കും. നിങ്ങളും അതുതന്നെ ചെയ്യുകയെന്ന് എഐയുഡിഎഫ് നേതാവ് ആക്രോശിച്ചു.അടുത്ത 5 വർഷത്തേക്ക് ഞങ്ങൾ കഴിക്കുന്നത് നിങ്ങൾ കഴിക്കണം. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പെടെ എല്ലാവരും നിയമങ്ങൾ പാലിക്കണമെന്ന് ബദറുദ്ദീൻ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ പ്രധാന മത-ജാതി വൈജാത്യങ്ങൾക്കനുസരിച്ച് ഓരോ വ്യക്തിക്കും പ്രത്യേകം-പ്രത്യേകം ബാധകമാകുന്ന രീതിയിൽ ഇപ്പോൾ നിലവിലുള്ള വ്യക്തി നിയമത്തെ മാറ്റി എല്ലാ ഇന്ത്യക്കാർക്കും ഒരേ രീതിയിൽ ബാധകമാകുന്ന തരത്തിലുള്ള പൊതു വ്യക്തി നിയമമാണ് ഏകീകൃത സിവിൽ കോഡ്. ഇത് വ്യക്തികളുടെ വിവാഹം, വിവാഹമോചനം, പരമ്പരാഗത സ്വത്ത്, ദത്ത്, ജീവനാംശം എന്നീ വിഷയങ്ങളിൽ പൊതുവായ നിയമം കൊണ്ടുവരാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. ഇന്ത്യൻ ഭരണഘടയിലെ നിർദ്ദേശകതത്ത്വങ്ങളിലെ 44-ാം വകുപ്പനുസരിച്ച് ഇന്ത്യയിൽ ഏകീകൃത സിവിൽ നിയമം കൊണ്ടു വരേണ്ടുന്നത് ഭരണകൂടത്തിന്റെ കടമയായി കണക്കാക്കുന്നു.
Discussion about this post