കണ്ണൂർ: തളിപ്പറമ്പിൽ പനിബാധിച്ച് ഒന്നര വയസ്സുകാരി മരിച്ചു. കുണ്ടാംകുഴി സ്വദേശികളായ സിറാജ്-ഫാത്തിമത്ത് ഷിദ ദമ്പതികളുടെ ഇളയ മകൾ ഹയ മെഹ് വിഷ് ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.
കഴിഞ്ഞ ആഴ്ചയാണ് കുട്ടിയ്ക്ക് പനി ബാധിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെ കുട്ടിയുടെ ആരോഗ്യനില കൂടുതൽ മോശമാകുകയായിരുന്നു.












