ചെന്നൈ: റണ്‍വേയില്‍ വെള്ളം കയറിയതിനേത്തുടര്‍ന്ന് അടച്ചിട്ട ചൈന്നൈ വിമാനത്താവളത്തില്‍ ഇന്ന് ഭാഗികമായി സര്‍വീസ് ആരംഭിച്ചു. ഇതിന് മുന്നോടിയായി റണ്‍വേയുടെ സുരക്ഷാ പരിശോധന നടത്തി. എന്നാല്‍ ചെന്നൈയില്‍ നിന്നുള്ള വിമാനക്കൂലി കുത്തനെ കൂട്ടി കമ്പനികള്‍ ചൂഷണം ചെയ്യുന്നതായി വ്യാപക ആരോപണമുയര്‍ന്നു.
ചെന്നൈയില്‍ നിന്നും ബെംഗലൂരുവിലേക്ക് എയര്‍ ഇന്ത്യ ബിസിനസ് ക്ലാസിന് ഈടാക്കുന്നത് 51,750 രൂപയാണ്. ജെറ്റ് എയര്‍വെയ്‌സ് 47,000 രൂപയാണ് വാങ്ങുന്നത്. ജയ്പുരില്‍ നിന്നും ബെംഗലൂരുവിലേക്ക് ഇതിന്റെ പകുതി തുകമാത്രം വരുമ്പോഴാണ് ഇത്.
ചൊവ്വാഴ്ച മുതലാണ് ചെന്നൈ വിമാനത്താവളത്തില്‍ നിന്നും സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. പിന്നീട് രാജാലി നേവല്‍ ബേസ് താല്‍ക്കാലിക വിമാനത്താവമാക്കി മാറ്റിയിരുന്നു. ഇന്നലെ ഇവിടെനിന്നും എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ തുടങ്ങിയ കമ്പനികള്‍ ഏഴ് സര്‍വീസുകള്‍ നടത്തി.
Discussion about this post