തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണം ആരംഭിക്കുമ്പോള്‍ തദ്ദേശവാസികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കുമെന്ന് പദ്ധതി നടത്തിപ്പുകാരായ അദാനി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞു. ആറു മാസത്തിനുള്ളില്‍ തന്നെ തൊഴിലാളികളെ റിക്രൂട്ട് ചെയ്തു തുടങ്ങും. അവര്‍ക്ക് വേണ്ട പരിശീലനവും നല്‍കുമെന്നും അദാനി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നിശ്ചിത സമയത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ. ആയിരം ദിവസത്തിനകം ആദ്യഘട്ടം പൂര്‍ത്തിയാക്കുമെന്നും അദാനി പറഞ്ഞു. പദ്ധതിയോടുള്ള പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ കാര്യമാക്കുന്നില്ല. സുതാര്യമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് താല്‍പര്യമാണെന്ന ആരോപണം നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ കുളച്ചലില്‍ തുറമുഖം വരുന്നത് വിഴിഞ്ഞത്തെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് വൈകിട്ട് പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. അതേ സമയം പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കും.
Discussion about this post