കുപ്‌വാര ; ജമ്മുകശ്മീലെ കുപ്‌വാര ജില്ലയിൽ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. അതിർത്തി സുരക്ഷാ സേനയുടേയും ജമ്മു കശ്മീർ പോലീസിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. അതിർത്തി സുരക്ഷാ സേനയ്ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
കുപ് വാരയിലെ കർണാ പോലീസ് സ്റ്റേഷൻ പരിധിയിലുളള ആംറോഹി മേഖലയിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായിട്ടാണ് അതിർത്തി സുരക്ഷാ സേനയുടെ പ്രത്യേക അന്വേഷണസംഘവും ജമ്മു കശ്മീർ പോലീസും തിരച്ചിൽ നടത്തിയത്.
രണ്ട് എകെ 74 റൈഫിളുകൾ 6 പിസ്റ്റളുകൾ 2 എകെ ശ്രേണിയിലുളള മാഗസിൻ, 13 പിസ്റ്റൾ മാഗസിൻ, എകെ സീരീസ് തോക്കുകളിൽ ഉപയോഗിക്കാവുന്ന 338 വെടിയുണ്ടകൾ പിസ്റ്റളുകളിൽ ഉപയോഗിക്കാവുന്ന 109 വെടിത്തിരകൾ തുടങ്ങിയവയും പിടിച്ചെടുത്തു.
തിരച്ചലിനിടയിൽ സംഭവസ്ഥലത്തു നിന്നും പാകിസ്താൻ കറൻസി 20,000 രൂപയും, രണ്ട് ജോടി ചെരുപ്പുകളും കണ്ടെടുത്തതായി അതിർത്തി സുരക്ഷാ സേന അറിയിച്ചു.
Discussion about this post