കൊൽക്കത്ത: മാൾഡയിൽ സ്ത്രീകളെ നഗ്നരാക്കി മർദ്ദിച്ച് റോഡിലൂടെ വലിച്ചിഴച്ച സംഭവത്തെ നിസ്സാരവത്കരിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മോഷ്ടിച്ചതിനാണ് സ്ത്രീകളെ ആൾക്കൂട്ടം സ്ത്രീകളെ മർദ്ദിച്ചത് എന്ന് മമതാ ബാനർജി പ്രതികരിച്ചു. ഉടൻ തന്നെ പോലീസ് എത്തി പ്രശ്‌നം പരിഹരിച്ചുവെന്നും മമത പറഞ്ഞു.
സംഭവത്തിൽ സംസ്ഥാന സർക്കാരിനും പോലീസിനുമെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇതിനിടെയായിരുന്നു മമതാ ബാനർജിയുടെ പ്രതികരണം. സ്ത്രീകൾ കടയിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ പിടികൂടി മർദ്ദിക്കുകയായിരുന്നു. അല്ലാതെ സംഭവത്തെ രാഷ്ട്രീയ വത്കരിക്കേണ്ടകാര്യമില്ല. വിവരം അറിഞ്ഞ് അപ്പോൾ തന്നെ സ്ഥലത്ത് എത്തിയിരുന്നു. ഉടൻ പ്രശ്‌നം പരിഹരിച്ചു. നിയമം കയ്യിലെടുത്തവർക്കെതിരെ പോലീസ് കേസ് എടുത്തു. വീഡിയോ പ്രചരിപ്പിച്ച് ബംഗാളിനെ അപമാനിക്കാൻ നോക്കേണ്ടയെന്നും മമത പ്രതികരിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു മാൾഡയിൽ സ്ത്രീകളെ മർദ്ദിച്ചത്. നാരങ്ങ വിൽപ്പനയ്ക്കായി എത്തിയതായിരുന്നു ഇവർ. എന്നാൽ നാരങ്ങ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഇവരെ ആൾക്കൂട്ടം മർദ്ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ രൂക്ഷമായ വിമർശനം ആണ് ഉയർന്നിരുന്നത്. ഇതിനിടെയാണ് സംഭവത്തെ നിസ്സാരവത്കരിച്ച് മമതാ ബാനർജി രംഗത്ത് എത്തിയിരിക്കുന്നത്.
Discussion about this post