തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങള്‍ക്ക് വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റെണിയുടെ പിന്തുണ. കൊലക്കേസ് പ്രതിയുടെ വാക്കുകളാണ് പ്രതിപക്ഷം ആയുധമാക്കി ഉന്നയിക്കുന്നതെന്നും പ്രതിപക്ഷത്തോട് സഹതാമാണെന്നും അദ്ദേഹം പറഞ്ഞു.ആന്റണി പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമെന്നും കേസിലെ പ്രതിയുടെ വാക്കുകള്‍ ഏറ്റുപിടിക്കുന്ന മാദ്ധ്യമങ്ങള്‍ ഗൃഹപാഠം ചെയ്യണമെന്നും ആന്റണി പറഞ്ഞു. അഴിമതി ആരോപണങ്ങള്‍ക്കു പുറമെ ലൈംഗിക ആരോപങ്ങളും മുഖ്യമന്ത്രിക്കെതിരെ ബിജു രാധാകൃഷ്ണന് ഉന്നയിച്ചിരുന്നു.
വെള്ളാപ്പള്ളിയുടെ പാര്‍ട്ടി യു.ഡി.എഫ്ന് വെല്ലുവിളി അല്ലെന്നും ആന്റണി പറഞ്ഞു. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമം ഒരിക്കലും വിജയിക്കില്ല. ആര്.എസ്.എസ് അജണ്ടയുടെ ഭാഗമാണ് വെള്ളാപ്പള്ളിയുടെ പുതിയ പാര്‍ട്ടിയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരൊട് പറഞ്ഞു.
Discussion about this post