ബംഗളൂരു: രാജ്യം കണ്ടതില്‍ വെച്ചേറ്റവും ബുദ്ധിശൂന്യമായ സര്‍ക്കാറാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ ഭരണം നടത്തുന്നതെന്ന് പ്രമുഖ ചരിത്രകാരന് രാമചന്ദ്ര ഗുഹ. ബംഗളൂരു സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 45 വര്‍ഷമായി ഇന്ത്യന്‍ ചരിത്രത്തിനൊപ്പം ചലിക്കുന്ന ആളാണ്. ഇക്കാലയളവില്‍ ഇത്രയും ബുദ്ധിശൂന്യമായ സര്‍ക്കാര്‍ രാജ്യം ഭരിച്ചിട്ടില്ല. അതിന്റെ തെളിവുകളാണ് സര്‍ക്കാറിന്റെ വിവിധ തസ്തികകളിലെ നിയമനങ്ങളെന്ന് ഗുഹ പറഞ്ഞു.
മോദി സര്‍ക്കാര്‍ അധികാരമേറ്റത്തിന് ശേഷം രാജ്യത്തെ അക്കാദമിക്, സിനിമ, ചരിത്ര മേഖലകളുടെ തലപ്പത്ത് ബി.ജെ.പിയുടെയും ആര്.എസ്.എസിന്റെയും വിശ്വസ്തരെ നിയമിക്കുന്നതായി ആക്ഷേപമുണ്ട്. ഹൈദരാബാദിലെ മൗലാനാ അബ്ദുള്‍ കലാം ആസാദ് നാഷണല്‍ ഉര്‍ദു സര്‍വ്വകലാശാലയുടെ ചാന്‍സലറായി സഫര്‍ സരേഷ് വാലയെ നിയമിച്ചതായിരുന്നു
ഏറ്റവും അവസാനത്തേത്. നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചരണ സംഘത്തിലെ മുസ്ലിം മുഖമായിരുന്നു ഗുജറാത്തിലെ കാര്‍ കച്ചവടക്കാരനായ സഫര്‍ വാല. പ്രചാരണത്തിനായി ഉര്‍ദു ഭാഷയില്‍ വെബ്സൈറ്റു തയ്യാറാക്കിയിരുന്നു. ചരിത്ര കൗണ്‍സില്‍ തലവനായി സുദര്ശന് റാവുവിനെയും സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനായി പഹ്ലജ് നിഹ്ലാനിയെയും ഫിലിം ഇന്‍സ്റ്റ്യൂട്ട് ചെയര്‍മാനായി ഗജേന്ദ്ര ചൗഹാനെയും നിയമിച്ചതും സമാന രീതിയില്‍ തന്നെയെന്നും അദ്ദേഹം വിമര്‍ശിച്ചു.
Discussion about this post