കൊച്ചി: പലതിനും മറുപടി പറയാന്‍ അറിയാത്തത് കൊണ്ടല്ല, നിയമവ്യവസ്ഥയെ താന്‍ ബഹുമാനിക്കുന്നത് കൊണ്ടാണ് അത്തരത്തിലുള്ള പരാമര്‍ശങ്ങങ്ങള്‍ നടത്താത്തതെന്ന് ഹൈക്കോടതി ജഡ്ജി ബി.കമാല്‍ പാഷ.
കൊച്ചിയില്‍ മുഖ്യമന്ത്രി പങ്കെടുത്ത വേദിയില്‍ വെച്ചായിരുന്നു കപാല്‍ പാഷയുടെ വിമര്‍ശനം. വിധി പറയുന്ന ജഡ്ജിയെ വിമര്‍ശിക്കുന്നത് കൈ കെട്ടിയിട്ട് അടിക്കുന്നതിന് തുല്യമാണെന്ന്. ജഡ്ജിമാരും മനുഷ്യരാണ്. പലതിനും മറുപടി പറയാന്‍ അറിയാത്തതു കൊണ്ടല്ല. പക്ഷേ ഞാന്‍ ജുഡീഷ്യറിയെ ബഹുമാനിക്കുന്നു. പരിടമുള്ളതിന്റെ പേരില്‍ ഒരു കേസും ഒഴിവാക്കിയിട്ടില്ല -അദ്ദേഹം പറഞ്ഞു.
അതേ സമയം തന്റെ പരാമര്‍ശങ്ങള്‍ ആരെയും ഉദ്ദേശിച്ചല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബാര്‍ക്കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം മാണിയ്ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ ജഡ്ജിയാണ് കമാല്‍ പാഷ.
Discussion about this post