മലപ്പുറം: പെരിന്തൽമണ്ണയിൽ ദിവ്യാംഗയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായി പരാതി. വ്യാജ ചാരിറ്റി ട്രസ്റ്റ് നടത്തിപ്പുകാരനായ സൈഫുള്ളയ്‌ക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
തണലോര ശലഭങ്ങൾ എന്ന പേരിലാണ് സൈഫുള്ള ചാരിറ്റി ട്രസ്റ്റ് നടത്തുന്നത്. ദിവ്യാംഗരായവർക്ക് സഹായം എന്ന രീതിയിലാണ് ട്രസ്റ്റ് പ്രവർത്തിക്കുന്നത്. ഇതിന്റെ മറവിൽ ഇയാൾ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയാണെന്നാണ് പരാതി. നിരവധി പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നും ദിവ്യാംഗയായ പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.
തന്നെ വീട്ടിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ പരാതി. ഇത് പുറത്ത് പറയാതിരിക്കാൻ ഭീഷണിപ്പെടുത്തി. പിന്നീടും പീഡനം തുടർന്നു. പീഡനം അസഹനീയമായതോടെ വഴങ്ങാതായി. ഇതോടെ തന്നെ മാനസിക രോഗിയാക്കി മുദ്രകുത്തി. ഇയാളുടെ പീഡനത്തിന് ഇരയായി നിരവധി പെൺകുട്ടികൾ ഗർഭിണികൾ ആകുന്ന സാഹചര്യംവരെ ഉണ്ടായി എന്നും പെൺകുട്ടി വ്യക്തമാക്കി.
Discussion about this post