പാലക്കാട്: കനത്ത മഴ കാരണം നാളെ പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു എന്നുള്ളത് വ്യാജ വാർത്തയാണെന്ന് ജില്ലാ കളക്ടർ. നാളെ അവധി പ്രഖ്യാപിച്ചു എന്ന തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കുമെന്നും കളക്ടർ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുന്നറിയിപ്പ്.
പാലക്കാട് ജില്ലയിൽ നാളെ മഞ്ഞ അലർട്ട് മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ.സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിൽ നിന്നും മറ്റ് നിർദ്ദേശങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. താലൂക്കുകളിൽ അപകടകരമായ സ്ഥിതി ഒന്നും തന്നെ ഇല്ലെന്ന് തഹസിൽദാർമാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ അവധി കൊടുത്താൽ കുട്ടികൾ പുഴകളിലും തടയണകളിലും മറ്റും പോയി അപകടം ക്ഷണിച്ചുവരുത്താൻ സാധ്യതയുള്ളതിനാൽ അവധി കൊടുക്കാതിരിക്കുന്നതാണ് അഭികാമ്യം എന്ന് കളക്ടർ കൂട്ടിച്ചേർത്തു.
അവധി സംബന്ധിച്ച അറിയിപ്പുകൾ ഒഫീഷ്യൽ പേജുകൾ വഴി നൽകുന്നതാണ്. ദയവുചെയ്ത് വാട്സ്ആപ്പ് ഫോർവേഡുകളിൽ വിശ്വസിക്കാതിരിക്കണമെന്നും പാലക്കാട് ജില്ലാ കളക്ടർ കൂട്ടിച്ചേർത്തു. അതേസമയം, കോഴിക്കോട്, വയനാട്, കണ്ണൂർ,മലപ്പുറം എന്നീ ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം
പാലക്കാട് ജില്ലയിൽ നാളെ ( ജൂലൈ 25) അവധി പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോൾ പ്രചരിക്കുന്ന വാട്സ്ആപ്പ് ഫോർവേഡ് വ്യാജമാണ്. ഇങ്ങനെ വ്യാജമായി ജില്ലാ കളക്ടറുടെ പേരിൽ മെസ്സേജുകൾ സൃഷ്ടിച്ചവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.
പാലക്കാട് ജില്ലയിൽ നാളെ മഞ്ഞ അലർട്ട് മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ.സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിൽ നിന്നും മറ്റ് നിർദ്ദേശങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. താലൂക്കുകളിൽ അപകടകരമായ സ്ഥിതി ഒന്നും തന്നെ ഇല്ലെന്ന് തഹസിൽദാർമാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തിൽ അവധി കൊടുത്താൽ കുട്ടികൾ പുഴകളിലും തടയണകളിലും മറ്റും പോയി അപകടം ക്ഷണിച്ചുവരുത്താൻ സാധ്യതയുള്ളതിനാൽ അവധി കൊടുക്കാതിരിക്കുന്നതാണ് അഭികാമ്യം.
അവധി സംബന്ധിച്ച അറിയിപ്പുകൾ ഒഫീഷ്യൽ പേജുകൾ വഴി നൽകുന്നതാണ്. ദയവുചെയ്ത് വാട്സ്ആപ്പ് ഫോർവേഡുകളിൽ വിശ്വസിക്കാതിരിക്കുക.
Discussion about this post