ഉഡുപ്പി : കർണാടകയിലെ ഉഡുപ്പിൽ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്തിയ സംഭവം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അലിമത്തുൾ ഷൈഫ, ശബനാസ്, ആലിയ എന്നീ പെൺകുട്ടികളാണ് സുഹൃത്തുക്കളുടെ ശുചിമുറി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തത്. സംഭവം പുറത്തറിഞ്ഞതോടെ ഇവർക്കെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നു. തുടർന്ന് കോളേജ് അധികൃതർ മൂന്ന് പെൺകുട്ടികളെയും സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു.
കോളേജിലേക്ക് അനുമതിയില്ലാതെ മൊബൈൽ ഫോൺ കൊണ്ടുവന്നതിനും ശുചിമുറി ദൃശ്യങ്ങൾ ഫോണിൽ പകർത്തിയതിനുമാണ് നടപടിയെടുത്തത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിച്ചുവെന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ ഈ സംഭവത്തിന് കുപ്രസിദ്ധമായ 1992 അജ്മീർ ലൈംഗികാരോപണ കേസുമായി ബന്ധമുണ്ടോ എന്ന ചോദ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ഉയരുന്നത്. ആക്ടിവിസ്റ്റായ രശ്മി സാമന്ത് ആണ് രണ്ട് കേസുകളിലെയും സാമ്യത ചൂണ്ടിക്കാട്ടിക്കൊണ്ട് രംഗത്തെത്തിയത്.
അന്ന് നൂറ് കണക്കിന് സ്‌കൂൾ-കോളേജ് വിദ്യാർത്ഥികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അവരെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയാണ് ചെയ്തത്. ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള യുവാക്കൾ പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. അന്ന് പല പെൺകുട്ടികളും ആത്മഹത്യ ചെയ്യാൻ വരെ ശ്രമിച്ചിരുന്നു. ഇന്ന് ഉഡുപ്പിയിലും അതേ സംഭവമാണ് ആവർത്തിച്ചിരിക്കുന്നത്. മുസ്ലീം വിദ്യാർത്ഥിനികൾ ചേർന്ന് ഹിന്ദു പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിരിക്കുകയാണ്. ഈ ദൃശ്യങ്ങൾ അവർ വാട്‌സ്ആപ്പിലൂടെയും മറ്റും നിരവധി ആളുകൾക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ഈ വിഷയം വേണ്ട ഗൗരവത്തോടെ കണ്ട് അന്വേഷിക്കണമെന്നും രശ്മി സാമന്ത് ആവശ്യപ്പെടുന്നു. ”അജ്്മീർ 1992 ഭാഗം 2” എന്നാണ് മറ്റൊരാൾ ഈ സംഭവത്തെ വിശേഷിപ്പിച്ചത്.
എന്താണ് 1992 ലെ അജ്മീർ ലൈംഗികാരോപണക്കേസ് ?
തൊണ്ണൂറുകളുടെ ആദ്യകാലത്ത് രാജ്യത്തെ പിടിച്ചുകുലുക്കിയ ഏറ്റവും ഭയാനകമായ ലൈംഗികാരോപണ കേസുകളിൽ ഒന്നായിരുന്നു 1992-ൽ പുറത്തുവന്ന അജ്മീർ ലൈംഗികാരോപണക്കേസ്. സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന അഞ്ഞൂറിലധികം പെൺകുട്ടികളെ ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. റിപ്പോർട്ടുകൾ പ്രകാരം രണ്ട് വർഷത്തിനിടയിലാണ് ഈ സംഭവങ്ങൾ നടന്നത്.
അജ്മീർ ഷരീഫ് ദർഗയുമായി ബന്ധമുള്ള ഫറൂഖ് ഒരു പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് അവളെ കെണിയിലാക്കിയതാണ് ഇതിനെല്ലാം തുടക്കം കുറിച്ചത്. അവളെ ഉപയോഗിച്ച് സ്‌കൂളിലും കോളേജിലും പഠിക്കുന്ന നിരവധി വിദ്യാർത്ഥികളെ ഈ സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കി. വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തി ഫാംഹൗസ് ബംഗ്ലാവിൽ എത്തിച്ചാണ് പീഡനത്തിന് ഇരയാക്കിയത്.
വിദ്യാർത്ഥികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ശേഷം അക്രമികൾ ഇരകളെ ഭീഷണിപ്പെടുത്തും. കുട്ടികളുടെ നഗ്ന ഫോട്ടോകളും വീഡിയോകളും മുസ്ലീം യുവാക്കൾക്കും മറ്റും കൈമാറും. ഈ ചിത്രങ്ങൾ ഉപയോഗിച്ചാണ് അവർ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തത്.
ഏപ്രിലിൽ ഒരു പ്രാദേശിക പത്രം പെൺകുട്ടികളുടെ ചില അശ്ലീല ചിത്രങ്ങളും പ്രാദേശിക സംഘങ്ങൾ അവരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുവെന്ന റിപ്പോർട്ടും പ്രസിദ്ധീകരിച്ചു. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
Discussion about this post