Wednesday, September 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Technology

ചൂടാണെന്ന് പറഞ്ഞ് ഇനി ഷര്‍ട്ട് ഊരണ്ട, ഷര്‍ട്ടിട്ട് കൂളാകാം; ഫാന്‍ ഷര്‍ട്ട്, ജപ്പാന്റെ പുതിയ കണ്ടുപിടിത്തം

by Brave India Desk
Jul 25, 2023, 03:56 pm IST
in Technology
Share on Facebook
Tweet
WhatsAppTelegram

സഹിക്കാനാകാത്ത ചൂടില്‍ ഷര്‍ട്ട് ഊരി ആശ്വാസം കണ്ടെത്തുന്ന പുരുഷന്മാര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുണ്ട്. എത്ര ചൂടാണെങ്കിലും ആശ്വാസത്തിന് വേറെ വഴിയില്ലാതെ ചൂട് സഹിക്കേണ്ടി വരുന്ന സ്ത്രീകള്‍ക്കും ഇതൊരു സന്തോഷവാര്‍ത്തയാണ്. വസ്ത്രത്തിനുള്ളിലൊരു ഫാന്‍! സംഗതി കൊള്ളാമല്ലേ. പുത്തന്‍ കണ്ടുപിടിത്തങ്ങള്‍ക്ക് പേരുകേട്ട ജപ്പാനിലാണ് ഫാന്‍ വസ്ത്രം പുറത്തിറങ്ങിയിരിക്കുന്നത്. നട്ടുച്ച വെയിലിലും കൂളായി നടക്കാന്‍ ഈ ഫാന്‍ വസ്ത്രം സഹായിക്കും.

ഫാന്‍ ഷര്‍ട്ട് ഇട്ടിരിക്കുന്ന ഒരാളുടെ വീഡിയോ ആണ് ഈ പുത്തന്‍ ആശയം ലോകം അറിയാനുള്ള കാരണം. സോണിയിലെ മുന്‍ എഞ്ചിനീയറും കുച്ചോഫുക്കോ എന്ന കമ്പനിയുടെ സ്ഥാപകനുമായ ഇചിഗയ ഹിരോഷി ആണ് ഈ കൂള്‍ ഷര്‍ട്ടിന്റെ ബുദ്ധികേന്ദ്രം. ഇപ്പോഴാണ് ഈ വസ്ത്രം ലോകത്തിന്റെയും ഇന്റെര്‍നെറ്റ് കമ്മ്യൂണിറ്റിയുടെയും ശ്രദ്ധ പിടിച്ചുപറ്റിയതെങ്കിലും ഈ ഷര്‍ട്ട് പുറത്തിറങ്ങിയിട്ട് കുറച്ചധികം വര്‍ഷങ്ങളായി. 2017ലാണ് ഷര്‍ട്ട് ആദ്യമായി പുറത്തിറങ്ങിയത്. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്ന സംവിധാനവും ചൂടില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള അസാധ്യമായ കഴിവും കാരണം ഈ ഷര്‍ട്ടുകള്‍ ജപ്പാനില്‍ വന്‍ഹിറ്റായി.

Stories you may like

സൗജന്യമായി ഉപയോഗിക്കാം; അമ്പരപ്പിക്കുന്ന ഫീച്ചറുകളോടെ എഐ ലോകത്ത് പുതിയ തരംഗം; വിപ്ലവം സൃഷ്ടിക്കാൻ ‘ഓക്സ് ആൽഫ’

ഇത് ഞാൻ പറഞ്ഞ സാധനമല്ലേ; ഫോൺ നമ്മുടെ ചിന്തകൾ വായിക്കുന്നുണ്ടോ? ആ രഹസ്യം ഇതാ

കടുത്ത ചൂടിലും ഈ ഷര്‍ട്ട് ധരിക്കുന്നവര്‍ വളരെ കൂളായിരിക്കും. ഷര്‍ട്ടില്‍ ഘടിപ്പിച്ച ഫാന്‍ പുറത്തുള്ള ശുദ്ധവായു അകത്തേക്കെടുക്കുകയും വിയര്‍പ്പിനെ ആവിയാക്കി, ബാഷ്പീകരണത്തിലൂടെ ചൂട് പുറത്തേക്ക് വിടുകയും ചെയ്യുന്നു. ഇതിലൂടെ ശരീരത്തിന് തണുപ്പും സുഖവും അനുഭവപ്പെടുന്നു. പുറംജോലികള്‍ ചെയ്യുന്നവര്‍ക്കും വളരെ ചൂടുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്കും ദിവസം മുഴുവന്‍ സുഖം തരുന്ന വസ്ത്രമായിരിക്കും ഇത്.

Japan is seeing the rapid spread of work clothes that aim to protect against heat. The fans attached to the clothes suck outside air, evaporating sweat, thereby releasing heat through vaporization and cooling the body

[read more: https://t.co/ghiuoqcqOs]pic.twitter.com/CgH31dV2fQ

— Massimo (@Rainmaker1973) July 23, 2023

വ്യക്തിപരമായ സൗഖ്യം എന്ന ആശയത്തിന് പുറമേ, ആഗോള കാലാവസ്ഥാ പ്രതിസന്ധിക്കുള്ള പരിഹാരം കൂടിയാണ് ഈ ഫാന്‍ ഷര്‍ട്ട്. ഹരിതഗൃഹ പ്രഭാവം മൂലം ലോകം മുഴുവന്‍ കടുത്ത ചൂടിന്റെ പിടിയിലായിരിക്കുന്ന ഈ കാലത്ത് ചൂടില്‍ നിന്നും സംരക്ഷണം നല്‍കുന്ന കാര്യക്ഷമമായുള്ള കണ്ടെത്തലുകള്‍ക്ക് ആവശ്യമേറുകയാണ്. ഈ സാഹചര്യത്തില്‍ ഫാന്‍ ഷര്‍ട്ട് പോലുള്ള കണ്ടുപിടിത്തങ്ങള്‍ മാറുന്ന പരിസ്ഥിതിസാഹചര്യങ്ങളുമായി ഇണങ്ങാന്‍ മനുഷ്യരെ സഹായിക്കുന്ന മികവുറ്റ ആശയങ്ങളാണ്.

ആറുവര്‍ഷം മുമ്പ് കണ്ടിപിടിച്ച ഈ സാങ്കേതികവിദ്യ എന്തുകൊണ്ട് ലോകം മുഴുവന്‍ വ്യാപിപ്പിച്ച എന്ന സംശയമാണ് വീഡിയോ കണ്ട മിക്കവരും ചോദിക്കുന്നത്, പ്രത്യേകിച്ച് ഇന്ത്യ പോലെ കടുത്ത ചൂടില്‍ ജോലി ചെയ്യുന്ന നിരവധിയാളുകള്‍ ഉള്ള നാടുകളില്‍.

Tags: Fan ShirtJapan InventionIn-built fanJapan’s Ingenious Fan Shirtshirt with a built-in fan
Share1
Tweet
SendShare

Latest stories from this section

മരണപ്പാച്ചിലിൽ നിന്ന് സുരക്ഷിത ലാൻഡിംഗ്! പാരച്യൂട്ടിന് പിന്നിലെ ജീവൻ രക്ഷാ ശാസ്ത്രം!

മരണപ്പാച്ചിലിൽ നിന്ന് സുരക്ഷിത ലാൻഡിംഗ്! പാരച്യൂട്ടിന് പിന്നിലെ ജീവൻ രക്ഷാ ശാസ്ത്രം!

ആകാശത്ത് അനങ്ങാതെ നില്‍ക്കുന്ന ഹെലികോപ്റ്റര്‍! ഇതിന് പിന്നിലെ അദ്ഭുത ശാസ്ത്രം അറിയാമോ?

ആകാശത്ത് അനങ്ങാതെ നില്‍ക്കുന്ന ഹെലികോപ്റ്റര്‍! ഇതിന് പിന്നിലെ അദ്ഭുത ശാസ്ത്രം അറിയാമോ?

ഗ്യാസ് സ്റ്റൗവിനെ വരെ വെല്ലുന്ന ആ സൂത്രം! ഇൻഡക്ഷനിൽ  ഇരിക്കുന്ന പാത്രം മിനിറ്റുകൾക്കകം തിളയ്ക്കുന്നത് എന്തുകൊണ്ട്?

ഗ്യാസ് സ്റ്റൗവിനെ വരെ വെല്ലുന്ന ആ സൂത്രം! ഇൻഡക്ഷനിൽ ഇരിക്കുന്ന പാത്രം മിനിറ്റുകൾക്കകം തിളയ്ക്കുന്നത് എന്തുകൊണ്ട്?

ട്രെയിനിന് മുന്നില്‍ കുടുങ്ങി മധ്യവയസ്‌കന്‍; അതിശയകരമായി രക്ഷിച്ച് ലോക്കോ പൈലറ്റ്

ഹൈസ്പീഡിൽ വളവു തിരിഞ്ഞാലും ട്രെയിൻ മറിയാത്തത് എന്തുകൊണ്ട്? അമ്പരപ്പിക്കുന്ന ആ കാരണം!

Latest News

മമതാ ബാനർജിയുടെ അനന്തരവൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ : ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

മമതാ ബാനർജിയുടെ അനന്തരവൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ : ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

വിദ്യാർത്ഥി രാഷ്ട്രീയത്തിലെ തീപ്പൊരി നേതാവ്; 3 പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ അനുഭവം; നിസ്സാരക്കാരിയല്ല രേഖ ഗുപ്ത

ഡൽഹിയിൽ 2.3 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ സോളാർ പാനലുകൾ ; സാമ്പത്തികശേഷിയില്ലാത്ത കുടുംബങ്ങൾക്ക് ആശ്വാസവുമായി ബിജെപി സർക്കാർ

ചെക്ക് കേസിൽ വിധി!’; മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; 5.30 കോടി നഷ്ടപരിഹാരം നൽകാൻ മുംബൈ കോടതി ഉത്തരവ്

ചെക്ക് കേസിൽ വിധി!’; മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; 5.30 കോടി നഷ്ടപരിഹാരം നൽകാൻ മുംബൈ കോടതി ഉത്തരവ്

‘പത്താം ക്ലാസ് പാസ്സായവർക്ക് വൻ അവസരം!’; തപാൽ വകുപ്പിൽ 25,000-ത്തിലധികം ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 2 മുതൽ

‘പത്താം ക്ലാസ് പാസ്സായവർക്ക് വൻ അവസരം!’; തപാൽ വകുപ്പിൽ 25,000-ത്തിലധികം ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 2 മുതൽ

എല്ലാ വൈദ്യസഹായവും ഉറപ്പാക്കും ; അണ്ണാ ഹസാരെയെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

എല്ലാ വൈദ്യസഹായവും ഉറപ്പാക്കും ; അണ്ണാ ഹസാരെയെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ബംഗ്ലാദേശിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ ഇടപെടില്ല’; ഇന്ത്യൻ ഹൈകമ്മീഷണർ ദിനേശ് ത്രിവേദി

‘തീവ്രവാദികൾ നിങ്ങളെ വധിക്കും!’; കേന്ദ്രമന്ത്രി ചിരാഗ് പസ്വാന് വധഭീഷണി സന്ദേശം; സുരക്ഷ ശക്തമാക്കാൻ അടിയന്തര നീക്കം

‘തീവ്രവാദികൾ നിങ്ങളെ വധിക്കും!’; കേന്ദ്രമന്ത്രി ചിരാഗ് പസ്വാന് വധഭീഷണി സന്ദേശം; സുരക്ഷ ശക്തമാക്കാൻ അടിയന്തര നീക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies