തിരുവനന്തപുരം: മദ്യലഹരിയിലെത്തിയ യുവാവ് വാഹനം കടത്തിക്കൊണ്ട് പോയി. തിരുവനന്തപുരം പാറശ്ശാലയിലാണ് സംഭവം. പരശുവയ്ക്കൽ സ്വദേശി ഗോകുൽ ആണ് പോലീസ് വാഹനം കടത്തിക്കൊണ്ട് പോയത്.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം. പട്രോളിംഗിനിടെ വാഹനം നിർത്തി പോലീസ് പുറത്തിറങ്ങിയപ്പോഴാണ് ഗോകുൽ വാഹനം എടുത്ത് കടന്നുകളഞ്ഞത്. ഇതോടെ പോലീസുകാർ ബൈക്കിൽ പിന്തുടർന്ന് എത്തുകയായിരുന്നു.
അപ്പോൾ ആലമ്പാറയിലെ മതിലിൽ വാഹനം ഇടിച്ച് കയറ്റി നിലയിലാണ് വാഹനം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരും പോലീസും കൂടിയാണ് ഇയാളെ പിടികൂടിയത്.
Discussion about this post