ന്യൂഡൽഹി: ആംആദ്മി എം.പി രാഘവ് ഛദ്ദയെ കാക്ക ആക്രമിച്ചു. സമ്മേളനത്തിന് ശേഷം പാർലമെന്റിന് പുറത്ത് എത്തിയപ്പോഴായിരുന്നു സംഭവം. രാഘവ് ഛദ്ദയെ കാക്ക ആക്രമിക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നിലവിൽ പാർലമെന്റിന്റെ വാർഷകാല സമ്മേളനമാണ് പുരോഗമിക്കുന്നത്. സമ്മേളനത്തിൽ പങ്കെടുത്ത ശേഷം സ്റ്റെപ്പിലൂടെ താഴേയ്ക്ക് ഇറങ്ങുകയായിരുന്നു അദ്ദേഹം. മൊബൈൽ ഫോണിൽ ആരെയോ വിളിച്ചുകൊണ്ടായിരുന്നു അദ്ദേഹം നടന്നത്. ഇതിനിടെ അപ്രതീക്ഷിതമായി കാക്ക പറന്നടുക്കുകയായിരുന്നു.
പറന്നെത്തിയ കാക്ക അദ്ദേഹത്തിന്റെ തലയിൽ ഇരിക്കുകയും കൊത്തുകയും ചെയ്തു. അപ്രതീക്ഷിതമായ ആക്രമണത്തിൽ അദ്ദേഹം ഞെട്ടി. കാക്ക ആക്രമണം തുടർന്നതോടെ ഛദ്ദ കൈക്കൊണ്ട് പ്രതിരോധിക്കുകയായിരുന്നു.
അതേസമയം സംഭവത്തിന് പിന്നാലെ രാഘവ് ഛദ്ദയെ പരിഹസിച്ചുകൊണ്ട് ബിജെപി രംഗത്ത് എത്തി. ‘ഒരു നുണയനെ കാക്ക കൊത്തുന്നത് കാണാം’ എന്ന തലക്കെട്ടോടെ ചിത്രം ബിജെപി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.
Discussion about this post