ലോകത്തിലെ കടലോര വിസ്മയങ്ങളിലൊന്നാണ് അമേരിക്കയുടെ തെക്കുപടിഞ്ഞാറുള്ള കടലോര നഗരമായ സാന്‍ ഡിയാഗോ. ഇവിടുത്തെ ലാ ജൊല്ല അഴിമുഖം വളരെ പ്രസിദ്ധമാണ്. പക്ഷേ ഇപ്പോള്‍ ഇന്റെര്‍നെറ്റില്‍ പ്രചരിക്കുന്ന ല ജൊല്ലയുടെ വീഡിയോ അവിടുത്തെ പ്രകൃതിഭംഗിയുടേതോ കടലിന്റേതോ അല്ല. വെള്ളത്തിലിറങ്ങി കുളിച്ചുകൊണ്ടിരുന്ന വിനോദ സഞ്ചാരികളെ മൂന്നു നീര്‍നായകള്‍ പേടിപ്പിച്ചോടിക്കുന്നതിന്റേതാണ്.
കഴിഞ്ഞ ഞായറാഴ്ചയാണ് ഈ സംഭവം നടന്നത്. വേനല്‍ക്കാലമായതിനാല്‍ ബീച്ചില്‍ നിരവധി പേരാണ് അവധിയാഘോഷത്തിന് എത്തിയത്. തീര്‍ത്തും അപ്രതീക്ഷിതമായാണ് ബീച്ചിലെത്തിയവര്‍ക്ക് നേരെ നീര്‍നായകള്‍ പാഞ്ഞടുത്തത്. ആദ്യം രണ്ടുനീര്‍നായകളാണ് സഞ്ചാരികളെ ഓടിക്കാന്‍ നോക്കിയത്, ഇതുകണ്ട് പതുക്കെ കരകയറാന്‍ നോക്കിയവര്‍ക്ക് നേരെ വെള്ളത്തില്‍ നിന്നും അതിവേഗത്തില്‍ മറ്റൊരു നീര്‍നായ പാഞ്ഞടുക്കുകയായിരുന്നു. ഇതോടെ ആളുകള്‍ അലറിവിളിച്ച് ഓടി.
Moment angry sea lion CHARGES at tourists crowding protected La Jolla Cove in San Diego where visitors are told to stay at least 10FT away for their own safety: ‘Everyone was screaming’
Video shows a sea lion charging at tourists in La Jolla, California on Sunday pic.twitter.com/RlNa7l1L74— MassiVeMaC (@SchengenStory) July 25, 2023
ലാ ജൊല്ല സ്വദേശിയാണ് സംഭവത്തിന്റെ വീഡിയോ പകര്‍ത്തിയത്. ദിവസവും ഇവിടെ നീന്താനിറങ്ങുന്ന ഇദ്ദേഹം തിരിച്ചുകയറാന്‍ തുടങ്ങുമ്പോഴാണ് സംഭവമുണ്ടായത്. എന്ത് ചെയ്യാം, എന്ത് ചെയ്യരുത്, നീര്‍നായകളെ ബഹുമാനിക്കുന്നത്, അവയെ തൊടാതിരിക്കുന്നത്, അവരുടെ മേഖലകളിലേക്ക് കടന്നുചെല്ലാതിരിക്കുന്നത് തുടങ്ങി ഇവിടെയുള്ള കടല്‍ ജീവജാലങ്ങളെ കുറിച്ച് ആളുകള്‍ കുറച്ചൊക്കെ സ്വയം പഠിക്കണമെന്ന് ഇദ്ദേഹം പറയുന്നു. അതേസമയം നീര്‍നായകള്‍ക്കിടയില്‍ ഇത് ഇണചേരലിന്റെ കാലമാണെന്നും ഈ സമയത്ത് ആണ്‍ നീര്‍നായകള്‍ കടലിലും കരയിലും തങ്ങളുടെ അധീനമേഖല ഉണ്ടാക്കാന്‍ ശ്രമിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
കാലിഫോര്‍ണിയയിലെ അറിയപ്പെടുന്ന സംരക്ഷിത തീരമേഖലയാണ് ലാ ജൊല്ല. സീ ലയണ്‍ എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന നീര്‍നായകളെയും അവയുടെ കുട്ടികളെയും അടുത്ത് കാണാന്‍ നിരവധി പേര്‍ ഇവിടെ എത്താറുണ്ട്.









Discussion about this post