കൊച്ചി: കഴിഞ്ഞ ദിവസം യൂത്ത് മുസ്ലീം ലീഗ് കാഞ്ഞങ്ങാട് സംഘടിപ്പിച്ച റാലിയിൽ ചില പ്രവർത്തകർ ഹിന്ദുക്കൾക്കെതിരെ മുദ്രാവാക്യം വിളിച്ചതിൽ ”നിർവ്യാജംഖേദം” പ്രകടിപ്പിച്ച മുസ്ലീം യൂത്ത് ലീഗ് പ്രസിഡൻറ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങളെ അഭിനന്ദിച്ച് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി
”സമാനമായ വിധത്തിൽ മതവിദ്വേഷം വളർത്തുന്ന പ്രവർത്തികൾ മറ്റു റാലികളിൽ ഉണ്ടായിട്ടുള്ളപ്പോൾ സംഘാടകർ നിരുത്തര വാദപരമായ സമീപനം സ്വീകരിക്കുകയോ ഉത്തരവാദിത്തപ്പെട്ടവർ മൗനംപാലിക്കുകയോ ആണ് ചെയ്തിട്ടുള്ളത്. അതിനു വിപരീതമായി തങ്ങളുടെ രാഷ്ട്രീയ പാരമ്പര്യത്തിന് ചേരുന്ന വിധത്തിൽ മതവിദ്വേഷ പ്രവർത്തനങ്ങൾക്കെതിരെ കർശനമായ നടപടി എടുത്തത് സംസ്ഥാനത്തെ മതസൗഹാർദ്ദത്തിന് ആക്കം കൂട്ടുമെന്ന് പാർട്ടി പ്രസിഡന്റ് കെ എസ് ആർ മേനോൻ പറഞ്ഞു.
ഇന്ത്യയിലെ ജനാധിപത്യത്തിന് തുരങ്കം വെക്കാൻ വിവിധ മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന കള്ളനാണയങ്ങളെ എല്ലാ പാർട്ടികളും കണ്ടെത്തി പുറത്താക്കണമെന്നും കെ എസ് ആർ മേനോൻ പറഞ്ഞു മുദ്രാവാക്യം വിളിച്ചവർക്കെതിരെ കേസെടുക്കുകയും അവരിൽ ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്ത സർക്കാർ നടപടിയും സ്വാഗതാർഹം ആണെന്ന് കെ എസ് ആർ മേനോൻ കൂട്ടിച്ചേർത്തു
വിവിധ മതവിഭാഗങ്ങൾക്കിടയിൽ വെറുപ്പോ വിദ്വേഷമോ ഉണ്ടാക്കുന്നത് മുസ്ലിംലീഗിന്റെ നയമല്ലെന്നും മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻറ് വ്യക്തമാക്കിയിരുന്നു.
Discussion about this post