ഡല്‍ഹി: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആശങ്ക മനസ്സിലാക്കുന്നുവെന്ന് കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഉമാഭാരതി. വിഷയവുമായി ബന്ധപ്പെട്ട് തന്നെ കണ്ട കേരള എംപിമാരോടാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.
മുല്ലപ്പെരിയാറിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തേടിയെന്നും ഉമാഭാരതി അറിയിച്ചു. ജലവിഭവ സെക്രട്ടറിയോടാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഏതാണ്ട 141.86 അടിയായി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ജനങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള ആലോചനയിലാണ് കേരളം. ഇത് സംബന്ധിച്ച് ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചിട്ടുണ്ട്.്.
Discussion about this post