തൃശ്ശൂർ: പോലീസ് സ്‌റ്റേഷനിൽ തോക്കിൽ നിന്നും അബദ്ധത്തിൽവെടിപൊട്ടി. ചേർപ്പ് പോലീസ് സ്‌റ്റേഷനിലായിരുന്നു സംഭവം. ആളപായമോ പരിക്കുകളോ ഇല്ല.
രാവിലെയോടെയായിരുന്നു സംഭവം. ഇൻസ്‌പെക്ടർ സന്ദീപ് കുമാറിന്റെ തോക്കിൽ നിന്നാണ് അബദ്ധത്തിൽ വെടിപൊട്ടിയത്. പോലീസുകാരെ തോക്ക് പരിശീലിപ്പിക്കുകയായിരുന്നു. ഇതിനിടെയായിരുന്നും അപകടം ഉണ്ടായത്. പോലീസ് സ്‌റ്റേഷനിലെ രണ്ട് ടൈലുകൾ തകർന്നു.
സംഭവത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഇരിങ്ങാലക്കുട ഡിവൈഎസ്പിയും സ്ഥലത്ത് എത്തി പരിശോധന നടത്തി.












