പത്തനംതിട്ട: ഏനാത്ത് സ്‌കൂൾ വിദ്യാർത്ഥിനിയെ പിടിഎ പ്രസിഡന്റ് പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പോലീസ് കേസ് എടുത്തു. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്.
സ്‌കൂൾ വരാന്തയിലൂടെ നടന്ന് പോകുന്നതിനിടെ പിടിഎ പ്രസിഡന്റ് ക്ലാസിലേക്ക് കേറി വന്ന് മോശമായി പെരുമാറി എന്നാണ് പരാതി. സംഭവ ദിവസം കുട്ടി കളർ ഡ്രസ് ആണ് ധരിച്ചിരുന്നത്. ഇത് കണ്ട പിടിഎ പ്രസിഡന്റ് യൂണിഫോം ധരിക്കാത്തവർ എഴുന്നേറ്റു നിൽക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് കുട്ടി എഴുന്നേറ്റ് നിന്നു. അടുത്തേക്ക് വന്ന് ഇയാൾ സ്വകാര്യ ഭാഗത്ത് സ്പർശിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് കുട്ടി പറയുന്നത്.
സംഭവത്തിൽ പോക്‌സോ നിയമ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
Discussion about this post