ജയ്പൂർ: രാജസ്ഥാനിൽ കുറി തൊട്ട് സ്‌കൂളിൽ എത്തിയ വിദ്യാർത്ഥിയെ സഹപാഠികളായ മുസ്ലീം വിദ്യാർത്ഥികൾ മർദ്ദിച്ചു. ആൽവാറിലെ സർക്കാർ സ്‌കൂളിലായിരുന്നു സംഭവം. മുസ്ലീം വിദ്യാർത്ഥികൾക്കൊപ്പം അവരുടെ രക്ഷിതാക്കൾ കൂടി ഭീഷണിയുമായി രംഗത്ത് എത്തിയതോടെ സംഘർഷം രൂക്ഷമായി.
പ്ലസ് വൺ വിദ്യാർത്ഥി ശുഭം രജ്പുത്ത് ആണ് ക്ലാസിൽ കുറി ധരിച്ച് എത്തിയത്. നെറ്റിയിൽ കുറി കണ്ടതോടെ ഇത് മായ്ച്ച് കളയാൻ മുസ്ലീം വിദ്യാർത്ഥികൾ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ശുഭം അതിന് തയ്യാറായില്ല. ഇതോടെ കൂട്ടും ചേർന്ന് ശുഭത്തിനെ മർദ്ദിക്കുകയായിരുന്നു. ബലമായി കുറി മായ്ക്കുകയും ചെയ്തു.
പരിക്കേറ്റ ശുഭം കാര്യം വീട്ടിൽ അറിയിച്ചു. ഇതോടെ സ്‌കൂൾ അധികൃതർക്കും പോലീസിനും വീട്ടുകാർ പരാതി നൽകുകയായിരുന്നു. ഇത് അറിഞ്ഞതോടെ മുസ്ലീം വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഭീഷണിയുമായി രംഗത്ത് എത്തി. ഇവർക്ക് പിന്നാലെ മതമൗലികവാദികളുടെ സംഘം സ്‌കൂൾ എത്തി പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു. ശുഭത്തിനോടും രക്ഷിതാക്കളോടും മുസ്ലീം മതം സ്വീകരിക്കണമെന്ന് പറഞ്ഞ് ഇവർ ഭീഷണിപ്പെടുത്തി. സ്ഥലത്ത് പോലീസ് എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് വൻ പോലീസ് സന്നാഹം വിന്യസിച്ചിട്ടുണ്ട്.
Discussion about this post