ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.86 അടിയായി ഉയര്‍ന്നു. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് ജലവിഭവ മന്ത്രി പി.ജെ ജോസഫ് അറിയിച്ചു. സമീപപ്രദേശങ്ങളിലെ 206 കുടുംബങ്ങളയാണ് മാറ്റി പാര്‍പ്പിക്കുക. കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇടുക്കി കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആശങ്കയുടെ കാര്യമില്ലെന്നും മന്ത്രി അറിയിച്ചു.
അടിയന്തര സാഹചര്യം വിലയിരുത്താന്‍ സര്‍ക്കാര്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചിരുന്നു. തുടര്‍ന്നാണ് ആളുകളെ ഒഴിപ്പിക്കാന്‍ തീരുമാനിച്ചത്. എത്ര ഷട്ടര്‍ തുറക്കേണ്ടി വരുമെന്ന് തീരുമാനിക്കാന്‍ തമിഴ്നാടിനോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ തമിഴ്നാട് കൂടുതല്‍ വെള്ളം കൊണ്ടു പോയി തുടങ്ങിയിട്ടുണ്ട്.
വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെയാണ് ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നത്. ജലനിരപ്പ് 142 അടിയായാല്‍ വൈഗയിലേക്ക് കൂടുതല്‍ വെള്ളം തുറന്നു വിടാന്‍ തമിഴ്നാട് തീരുമാനിച്ചേക്കും. ജലനിരപ്പ് 136 അടി കവിഞ്ഞപ്പോള്‍ തന്നെ വൈഗയിലേക്ക് കുടുതല്‍ വെള്ളം തുറന്നു വിടണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ തമിഴ്നാട് ഈ ആവശ്യം നിരസിക്കുകയായിരുന്നു.
ഇപ്പോള്‍ നീരൊഴുക്ക് 2000 ഘനയടിയില്‍ താഴെയാണ്. ജലനിരപ്പ് 142 അടിയില്‍ എത്തിയാല്‍ പോലും കനാലിലൂടെ പരമാവധി വെള്ളം വൈഗയിലേക്ക് ഒഴുക്കി ജലനിരപ്പ് നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് തമിഴ്നാടിന്റെ വാദം.
Discussion about this post