ലക്‌നൗ: ഉത്തർപ്രദേശിൽ 7 വയസുകാരനെതിരെ മൗലാനയുടെ ക്രൂരപീഡനം. ഉത്തർപ്രദേശിലെ രാപൂർ ജില്ലയിലാണ് സംഭവം. പ്രാദേശിക മദ്രസയിൽ താമസിച്ച് പഠിക്കുന്ന ഏഴ് വയസുകാരനെയാണ് മൗലാന ഷോയിബ് ഉപദ്രവിച്ചത്. കുട്ടിയെ അർദ്ധരാത്രി ഹോസ്റ്റലിൽ നിന്ന് പുറത്താക്കുകയും ചെയ്തതായി കുട്ടിയുടെ പിതാവ് പറയുന്നു.
പിതാവിന്റെ പരാതി അനുസരിച്ച്, തന്റെ മകൻ പട്ടണത്തിലെ മൊഹല്ല സഹുകാര റാസ ചൗക്കിലുള്ള മദ്രസയിൽ ചേർന്നു. ഈയിടെ മദ്രസയിലെ മറ്റൊരു കുട്ടിയുടെ പുസ്തകമെടുത്ത് കുട്ടി തന്റെ പക്കൽ സൂക്ഷിച്ചിരുന്നു. തുടർന്ന് ഒരു വ്യക്തി ഇക്കാര്യം മദ്രസ അദ്ധ്യാപകനായ മൗലാന ഷോയിബിന്റെ ശ്രദ്ധയിൽപ്പെടുത്തി.
സംഭവത്തിൽ പ്രകോപിതനായ മൗലാന കുട്ടിയുടെ കൈകൾ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന് അർദ്ധ രാത്രി ഹോസ്റ്റലിൽ നിന്ന് പുറത്താക്കി. രാത്രി മുഴുവൻ, കുട്ടി ഹോസ്റ്റൽ ഗേറ്റിന് മുമ്പിൽ കിടന്നു കരയയുകയായിരുന്നു ഈ സമയത്ത്, ഒരു വഴിയാത്രക്കാരൻ കുട്ടിയെ ശ്രദ്ധിക്കുകയും കാര്യമന്വേഷിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോൾ, ഇയാൾ വീട്ടുകാരെ വിളിച്ച് സംഭവം അറിയിക്കുകയായിരുന്നു.
Discussion about this post