ഇസ്ലാമാബാദ്: പാകിസ്താൻ വൻ സ്‌ഫോടനം. 40 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഖൈബർ പക്തുൻക്വ പ്രവിശ്യയിൽ വൈകീട്ടോടെയായിരുന്നു സംഭവം.
ജാമിയത് ഉൽമ ഇ ഇസ്ലാം ഫസൽ പാർട്ടിയുടെ യോഗത്തിനിടെയായിരുന്നു സംഭവം. ബജൗറിലെ കൺവെൻഷൻ ഹാളിലായിരുന്നു പരിപാടി. പാർട്ടി യോഗത്തിനിടെ സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.
30 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീകരാക്രമണമാണ് ഉണ്ടായത് എന്നാണ് സൂചന.












