ചെന്നൈ: പ്രളയത്തില്‍ കുടങ്ങിയവരെ സഹായിക്കാന്‍ സൗജന്യ ബസ് സര്‍വീസ് നടത്തിയ കെ.എസ്.ആര്‍.ടി.സിയ്ക്ക് തമിഴ് മാധ്യമങ്ങളുടെ പ്രശംസ. ദിനമലര്‍ ഉള്‍പ്പെടെ പ്രമുഖ തമിഴ് പത്രങ്ങള്‍ കേരളത്തിന്റെ നടപടിയെ സ്വാഗതം ചെയ്തു.
ബസുകളില്‍ കേരള മുഖ്യമന്ത്രിയുടെ സ്റ്റിക്കര്‍ പതിച്ചിട്ടില്ലെന്നതും വാര്‍ത്തയില്‍ പ്രാധാന്യത്തോടെ പറയുന്നുണ്ട്. ഫേസ്ബുക്കില്‍ ഷെയര്‍ വാര്‍ത്തയ്ക്ക് താഴെ ഒട്ടേറപ്പേരാണ് കേരളത്തിന് നന്ദി പറഞ്ഞത്. ഇന്നലെ വരെ 32 സര്‍വീസാണ് ചെന്നയിലേക്ക് കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്ന് കെ.എസ്.ആര്‍.ടിസി നടത്തിയത്. സൗജന്യയാത്രയ്ക്ക് പുറമെ വെള്ളവും ഭക്ഷണ സാധനങ്ങളും കെ.എസ്.ആര്‍.ടി.സി ലഭ്യമാക്കി.
1600 ലധികം പേര്‍ കെ.എസ്.ആര്‍.ടി.സി വഴി നാട്ടിലേക്ക് മടങ്ങിയെന്നാണ് കണക്ക്. യാത്രക്കാരെ സഹായിക്കാനായി കോയമ്പേട് ബസ് ടെര്‍മിനലില്‍ നോര്‍ക്ക കൗണ്ടറും തുറന്നിട്ടുണ്ട്.
Discussion about this post