പാലക്കാട്: സിപിഐ പാലക്കാട് ജില്ലാ നേതൃത്വത്തിൽ കടുത്ത വിഭാഗീയതയെ തുടർന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ ജില്ലാ കൗൺസിലിൽ നിന്ന് രാജിവെച്ചു. മുൻ ജില്ല പഞ്ചായത്ത് അംഗം ഉൾപ്പെടെ ആറു പേരാണ് ജില്ലാ കമ്മിറ്റിക്ക് രാജിക്കത്ത് നൽകിയത്.ജില്ലയിലെ ഏക സിപിഐ എംഎൽഎയാണ് പട്ടാമ്പി നിയോജകമണ്ഡലത്തിലെ മുഹമ്മദ് മുഹ്സിൻ.
ജില്ലാ നേതൃത്വത്തിന്റെ ഏകപക്ഷീയമായ നടപടിയിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് എംഎൽഎ വ്യക്തമാക്കുന്നത്. വിഭാഗീയ പ്രവർത്തനം നടത്തി എന്ന് ആരോപിച്ച് മുഹ്സിനെ നേരത്തെ ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും തരംതാഴ്ത്തിയിരുന്നു.
എംഎൽഎയുടെ രാജിക്കത്ത് ഇന്ന് ചേരുന്ന സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി ചർച്ച ചെയ്യും. സിപിഐ പാലക്കാട് ഘടകത്തിൽ കടുത്ത വിഭാഗീയ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളാണ് ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുന്നത്.
Discussion about this post