മുംബൈ: പ്രളയം ദുരിതം വിതച്ച ചെന്നൈയ്ക്ക് മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ ലൈംഗികതൊഴിലാളികളുടെ സഹായം. ഒരു ലക്ഷം രൂപയാണ് ഇവര്‍ ദുരിതബാധിതര്‍ക്കായി നല്‍കിയത്.
ജില്ലയിലെ എന്‍.ജി.ഒ ആയ സ്നേഹാലയ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ കളക്ടര്‍ അനില്‍ കവാഡേക്ക് അവര്‍ ചെക്ക് കൈമാറി. ജില്ലയിലെ രണ്ടായിരത്തോളം പേര് ദുരിതാശ്വാസ ഫണ്ടിലേക്ക് പണം നല്‍കിയതായി എന്‍.ജി.ഒ സ്ഥാപകനായ ഗിരീഷ് കുല്‍ക്കര്‍ണി പറഞ്ഞു. ചെന്നൈയില്‍ പ്രളയം ഉണ്ടായെന്ന് അറിഞ്ഞപ്പോള്‍ തന്നെ എന്തെങ്കിലും സഹായം ചെയ്യണമെന്ന് അവര്‍ തീരുമാനിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
Discussion about this post