കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ്. രാഹുല്‍ ഗാന്ധി രാഷ്ട്രീയം ഉപേക്ഷിച്ച് റോബര്‍ട്ട്
വദ്രയുമായി ചേര്‍ന്ന് ഭൂമി കച്ചവടം തുടങ്ങണമെന്നാണ അനില്‍ വിജ് പറഞ്ഞത്.
ഇരുവരുടെയും സ്ഥാപനത്തിന് രാഹുല്‍ ആന്‍ഡ് വധേര പ്രോപ്പര്‍ട്ടി ഷോപ്പ് എന്ന പേരിടണമെന്നും വിജ് നിര്‍ദേശിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് വിജിന്റെ വിവാദ പ്രസ്താവന. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുലിനും സോണിയാ ഗാന്ധിയ്ക്കും ഡല്‍ഹി ഹൈക്കോടതിയുടെ പ്രതികൂല വിധി വന്നതിന് തൊട്ടു പിന്നാലെയായിരുന്നു വിജിന്റെ പ്രസ്താവന.
Discussion about this post