Friday, September 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പൗരന്റെ വ്യക്തിവിവരങ്ങള്‍ സുരക്ഷിതമാക്കും, വിവര ചോര്‍ച്ചയുണ്ടായാല്‍ കനത്ത പിഴയീടാക്കും ; ഡിജിറ്റൽ വ്യക്തി വിവര സുരക്ഷാ ബിൽ ലോക്സഭയില്‍ അവതരിപ്പിച്ചു.

by Brave India Desk
Aug 4, 2023, 10:57 am IST
in News, India, Technology
Share on Facebook
Tweet
WhatsAppTelegram

ന്യൂഡല്‍ഹി : പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതില്‍ നിന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോര്മുകളെ വിലക്കുന്നതിനും അവയുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനും കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചതാണ് ഡിജിറ്റൽ വ്യക്തി വിവര സുരക്ഷാ ബിൽ. വ്യാഴാഴ്ച കേന്ദ്ര കമ്മ്യൂണിക്കേഷൻസ്, ഇലക്‌ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവാണ് ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ 2023 ലോക്‌സഭയിൽ അവതരിപ്പിച്ചത്. സാമൂഹ്യ മാദ്ധ്യമങ്ങളിലും ഓണ്‍ലൈന്‍ പണമിടപാടുകളിലും ഉള്‍പടെ എല്ലാവിധ ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ക്കും നല്‍കുന്ന സ്വകാര്യ വിവരങ്ങള്‍ എന്തിനാണ് ഉപയോഗിക്കുന്നതെന്ന്‍ ഇനി മുതല്‍ വ്യക്തികളെ രേഖാമൂലം അറിയിക്കേണ്ടതുണ്ട്.

ഈ ഡിജിറ്റല്‍ യുഗത്തില്‍ പൗരന്റെ വ്യക്തിവിവരങ്ങള്‍ സുരക്ഷിതമാക്കാനും വിവര ചോര്‍ച്ചയുണ്ടായാല്‍ കനത്ത പിഴയീടാക്കാനും അവസരമൊരുക്കുന്നതാണ് ഡിജിറ്റല്‍ വ്യക്തിവിവര സംരക്ഷണ ബില്ല്. വീഴ്ചയുണ്ടായാൽ‌ ബന്ധപ്പെട്ട വ്യക്തിയെയും ഡേറ്റ പ്രൊട്ടക്‌ഷൻ ബോർഡിനെയും അറിയിക്കണം. 200 കോടി രൂപ വരെയാണ് പിഴ.  ഈ നിയമം അനുസരിച്ച് തന്റെ അനുവാദമില്ലാതെ തന്റെ വിവരങ്ങള്‍ എന്തിനു ഉപയോഗിച്ചുവെന്ന് സ്വകാര്യ കമ്പനികളോട് ചോദിക്കാന്‍ പൗരന് അവകാശമുണ്ടാവും.  വിവര ശേഖരണത്തിന്റെ ഉദ്ദേശം വ്യക്തിയെ അറിയിച്ചു അനുമതി വാങ്ങണം. കൂടാതെ എപ്പോള്‍ വേണമെങ്കിലും ഈ അനുമതി റദ്ദാക്കാനും സാധിക്കും.

Stories you may like

ഒക്ടോബർ 7 ആക്രമണത്തെക്കുറിച്ച് യുഎഇ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന വാർത്ത ; പത്രത്തിനെതിരെ നിയമ നടപടിയുമായി നെതന്യാഹു

സണ്ണി കപിക്കാടിന്റെ വീഡിയോ നീക്കം ചെയ്യണം ; ശബരിമലയെ അപകീര്‍ത്തിപ്പെടുത്തുന്ന മുഴുവന്‍ പോസ്റ്റുകളും നീക്കണമെന്ന് മെറ്റയോട് ഹൈക്കോടതി

എന്നാല്‍ വിവിധ സേവനങ്ങൾ, സബ്സിഡി, ലൈസൻസ് തുടങ്ങിയവയ്ക്കായി പൗരന്മാർ നൽകുന്ന വ്യക്തിവിവരങ്ങൾ മറ്റ് പദ്ധതികൾക്കോ സേവനങ്ങൾക്കോ ഉപയോഗിക്കാൻ  ബിൽ സർക്കാരുകൾക്ക് അധികാരം നൽകും. നിലവിൽ പക്കലുള്ള വ്യക്തിവിവരങ്ങളും സർക്കാരിന് ഉപയോഗിക്കാം. ഈ അധികാരം സ്വകാര്യസ്ഥാപനങ്ങൾക്കില്ല.

നിയമം നടപ്പാക്കുന്നതിനായി ഡേറ്റ പ്രൊട്ടക്ഷന്‍ അതോറിറ്റി നിലവില്‍ വരും. അപ്പീലുകള്‍ ടെലികോം തര്‍ക്കപരിഹാര അപ്‌ലറ്റ് ട്രൈബ്യൂണലുകള്‍ പരിഗണിക്കും. നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് വിവരാവകാശ അപേക്ഷയില്‍ കൂടി ഇനി വ്യക്തിവിവരങ്ങള്‍ ലഭ്യമാകില്ല. ഇതിനായി വിവരാകാശ നിയമത്തിലെ 8–ാം വകുപ്പ് ഭേദഗതി ചെയ്യും. ആവശ്യം കഴിയുകയോ വ്യക്തികൾ ആവശ്യപ്പെടുകയോ ചെയ്താൽ സ്ഥാപനങ്ങൾ വ്യക്തിവിവരങ്ങൾ മായിച്ചുകളയണം.  നൽകിയ വിവരങ്ങളിൽ തെറ്റുണ്ടെങ്കിൽ അവ തിരുത്താനും മാറ്റം വരുത്താനുമുള്ള അവകാശമുണ്ട്. മരണത്തിനു ശേഷം ഡേറ്റയുടെ അവകാശം നോമിനിക്ക് തീരുമാനിക്കാം.

ബില്ലിന്റെ അവതരണത്തിന് പ്രതിപക്ഷം എതിര്‍പ്പ് പ്രകടിപ്പിച്ചു. വ്യക്തിഗത വിവരങ്ങളില്‍ കൈകടത്താനുള്ള സര്‍ക്കാരിന്റെ നീക്കമാണിതെന്നു അവര്‍ ആരോപിച്ചു.

Tags: TechnologyDPDP Billparliament
Share15
Tweet
SendShare

Latest stories from this section

ഇസ്ലാമിക് നാറ്റോ പാളി?’; സൗദിയിൽ ഹൂതി ആക്രമണം കടുക്കുന്നു; പപ്പടം പോലെ തകർന്ന് ‘മക്ക കരാർ’; പ്രതികരിക്കാതെ പാകിസ്താനും തുർക്കിയും!

പറ്റിച്ചേ! മക്ക കരാറിൽ മലക്കംമറിഞ്ഞ് പാകിസ്ഥാൻ ; നിലപാട് മാറ്റിയത് ഹൂതികൾ സൗദിയിൽ ആക്രമണം നടത്തിയതിന് പിന്നാലെ

ചെങ്കടലിൽ വീണ്ടും ഭീതി പടർത്തി ഹൂതികൾ ; യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരം പിടിച്ചെടുത്തു

ചെങ്കടലിൽ വീണ്ടും ഭീതി പടർത്തി ഹൂതികൾ ; യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരം പിടിച്ചെടുത്തു

കിട്ടിപോയി ഐഫോണ്‍…തുറന്നപ്പോളോ മൂന്ന് കട്ട ബാര്‍ സോപ്പ്

ഇ-കോമേഴ്‌സ് നിയമങ്ങളിൽ സുപ്രധാന ഭേദഗതികളുമായി കേന്ദ്രസർക്കാർ; ഓൺലൈൻ ഷോപ്പിംഗിലെ വിലക്കയറ്റ തട്ടിപ്പുകളും വ്യാജ പരസ്യങ്ങളും തടയുക ലക്ഷ്യം

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം; 5 ട്രെയിനുകൾ റദ്ദാക്കി ; ഹെൽപ് ലൈൻ നമ്പറുകൾ പുറത്തിറക്കി റെയിൽവേ

Latest News

ഗാസയുടെ 60 ശതമാനവും പിടിച്ചെടുത്തതായി നെതന്യാഹു ; 70% എന്ന ലക്ഷ്യം എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്ന് ഐഡിഎഫിന് നിർദ്ദേശം

ഒക്ടോബർ 7 ആക്രമണത്തെക്കുറിച്ച് യുഎഇ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന വാർത്ത ; പത്രത്തിനെതിരെ നിയമ നടപടിയുമായി നെതന്യാഹു

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

സണ്ണി കപിക്കാടിന്റെ വീഡിയോ നീക്കം ചെയ്യണം ; ശബരിമലയെ അപകീര്‍ത്തിപ്പെടുത്തുന്ന മുഴുവന്‍ പോസ്റ്റുകളും നീക്കണമെന്ന് മെറ്റയോട് ഹൈക്കോടതി

ഇസ്ലാമിക് നാറ്റോ പാളി?’; സൗദിയിൽ ഹൂതി ആക്രമണം കടുക്കുന്നു; പപ്പടം പോലെ തകർന്ന് ‘മക്ക കരാർ’; പ്രതികരിക്കാതെ പാകിസ്താനും തുർക്കിയും!

പറ്റിച്ചേ! മക്ക കരാറിൽ മലക്കംമറിഞ്ഞ് പാകിസ്ഥാൻ ; നിലപാട് മാറ്റിയത് ഹൂതികൾ സൗദിയിൽ ആക്രമണം നടത്തിയതിന് പിന്നാലെ

ചെങ്കടലിൽ വീണ്ടും ഭീതി പടർത്തി ഹൂതികൾ ; യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരം പിടിച്ചെടുത്തു

ചെങ്കടലിൽ വീണ്ടും ഭീതി പടർത്തി ഹൂതികൾ ; യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരം പിടിച്ചെടുത്തു

കിട്ടിപോയി ഐഫോണ്‍…തുറന്നപ്പോളോ മൂന്ന് കട്ട ബാര്‍ സോപ്പ്

ഇ-കോമേഴ്‌സ് നിയമങ്ങളിൽ സുപ്രധാന ഭേദഗതികളുമായി കേന്ദ്രസർക്കാർ; ഓൺലൈൻ ഷോപ്പിംഗിലെ വിലക്കയറ്റ തട്ടിപ്പുകളും വ്യാജ പരസ്യങ്ങളും തടയുക ലക്ഷ്യം

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം; 5 ട്രെയിനുകൾ റദ്ദാക്കി ; ഹെൽപ് ലൈൻ നമ്പറുകൾ പുറത്തിറക്കി റെയിൽവേ

ആറ് മാസത്തിൽ ലാൻഡിംഗിനിടെ വാൽഭാഗം റൺവേയിൽ തട്ടിയത് നാല് തവണ; ഇൻഡിഗോയ്ക്ക് 1 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ

ബോംബ് ഭീഷണി; അഹമ്മദാബാദിൽ അടിയന്തരമായി ഇറക്കി ലഖ്‌നൗ-സൗദി വിമാനം

വേദനകളുടെ ലോകത്തോട് വിടപറഞ്ഞ് ‘നന്ദു’ ; തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ കടുവയ്ക്ക് ദയാവധം

വേദനകളുടെ ലോകത്തോട് വിടപറഞ്ഞ് ‘നന്ദു’ ; തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ കടുവയ്ക്ക് ദയാവധം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies