ന്യൂയോര്‍ക്ക്: കാലിഫോര്‍ണിയ വെടിവെപ്പിലെ പ്രതിയായ പാക് വനിത തഷ്ഫീന്‍ മാലിക് ഇന്ത്യ സന്ദര്‍ശിച്ചിരുന്നതായി റിപ്പോര്‍ട്ട്. സൗദിയില്‍ താമസിക്കുന്നതിനിടെ ഇവര്‍ ഇന്ത്യയിലെത്തിയിരുന്നതായാണ് വാര്‍ത്തകള്‍. 2013 ലാണ് ഇനര്‍ ഇന്ത്യ സന്ദര്‍ശിച്ചത്. അതിനുശേഷമാണ് അമേരിക്കയിലേക്ക് ഭര്‍ത്താവ് സയിദ് ഫറൂഖിനൊപ്പം താമസം മാറിയതെന്ന് സൗദി വിദേശ കാര്യ മന്ത്രാലയത്തെ ഉദ്ധരിച്ചുകൊണ്ട് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം തഷ്ഫീന്‍ ഇന്ത്യയില്‍ എത്രകാലം ഉണ്ടായിരുന്നുവെന്നും എവിടെയൊക്കെ സഞ്ചരിച്ചുവെന്നതിനെക്കുറിച്ചും വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കാലിഫോര്ണിയയയില് ഉണ്ടായ വെടിവെപ്പില്‍ 14 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ തഷ്ഫീന്‍ മാലികിനെ കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്. ഇവര്‍ക്ക് ഐസിസുമായി ബന്ധമുണ്ടെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post