തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലെയും പാരലല്‍ കോളേജുകളിലെയും രാത്രകാല പഠന ക്ലാസ്സുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇവര്‍ സംഘടിപ്പിക്കുന്ന വിനോദയാത്രയ്ക്കും നിരോധനമുണ്ട്. സംസ്ഥാന ബാലാവകാശ കമ്മീഷനാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
പരീക്ഷകള്‍ക്ക് മുന്നോടിയായി ട്യൂഷന്‍ സെന്ററുകള്‍ രാത്രി കാല പഠന ക്ലാസ്സുകള്‍ സംഘടിപ്പിക്കാറുണ്ട്. ഇത് വിദ്യാര്‍ഥികള്‍ക്ക് അമിത സമ്മര്‍ദ്ദമുണ്ടാക്കുന്നതായും കമ്മീഷന്‍ പറഞ്ഞു.
മിക്ക ട്യൂഷന്‍ സെന്ററുകളില്‍ നിന്നും ഇപ്പോള്‍ വിനോദയാത്ര സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ നിര്‍ദ്ദേശങ്ങള്‍ യാതൊന്നും പാലിക്കാതെയാണ് ട്യൂഷന്‍ സെന്ററുകളില്‍ നിന്ന് വിനോദയാത്രയ്ക്ക് കൊണ്ട് പോകുന്നത്. ഭീമമായ തുകയും ഈടാക്കി ഉത്തരവാദിത്തപ്പെട്ട അദ്ധ്യപകര്‍ ഒപ്പമില്ലാതെയുമാണ് പലപ്പോഴും ഇവിടെ നിന്നൊക്കെ വിനോദയാത്രകള്‍ നടത്തുന്നതെന്ന് കമ്മീഷന്‍ വിലയിരുത്തി. സ്‌കൂളില്‍ നിന്ന് വിനോദയാത്ര കൊണ്ടു പോകുമെന്നിരിക്കെ ട്യൂഷന്‍ സെന്റുകളില്‍ വിദ്യാര്‍ഥികളെ വിനോദയാത്രയ്ക്ക് നിര്‍ബന്ധിക്കരുതെന്നും ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.
പല ട്യൂഷന്‍ സെന്ററുകളും നടത്തുന്നതാരാണെന്ന് കൃത്യമായ വിവരമില്ല. അതിനാല്‍ ഇത്തരം സ്ഥാപനങ്ങളില്‍ നിന്നുള്ള വിനോദയാത്രകള്‍ പാടില്ലെന്നും ബാലാവകാശ കമ്മീഷന്‍ അംഗം റെനി ആന്റണി ചൂണ്ടിക്കാട്ടി. ഉത്തരവില്‍ അറുപത് ദിവസത്തിനകം നടപടി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും
ബാലാവകാശ കമ്മീഷന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
Discussion about this post