Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

അമേരിക്കയിൽ ഉപരിപഠനത്തിന് പോയ ഹൈദരാബാദ് സ്വദേശിനിക്ക് നേരിടേണ്ടി വന്നത് കൊടിയ ദുരനുഭവങ്ങൾ; വിദേശകാര്യ മന്ത്രാലയത്തിന്റെ അതിവേഗ ഇടപെടൽ തുണയായി; കേന്ദ്ര സർക്കാരിന് നന്ദി പറഞ്ഞ് കുടുംബം

സെയ്ദ ലുലു മിൻഹജ് സൈദി എന്ന പെൺകുട്ടിയെ കണ്ടെത്തിയതായും ഇവരെ ഉടൻ നാട്ടിലെത്തിക്കുമെന്നും അമേരിക്കയിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം അറിയിച്ചു

by Brave India Desk
Aug 6, 2023, 09:38 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ചിക്കാഗോ: അമേരിക്കയിലെ തെരുവിൽ പട്ടിണി കിടക്കുന്ന അവസ്ഥയിൽ കണ്ടെത്തിയ ഹൈദരാബാദ് സ്വദേശിനിയുടെ സംരക്ഷണം ഏറ്റെടുത്ത് ഇന്ത്യൻ നയതന്ത്ര കാര്യാലയം. സെയ്ദ ലുലു മിൻഹജ് സൈദി എന്ന പെൺകുട്ടിയെ കണ്ടെത്തിയതായും ഇവരെ ഉടൻ നാട്ടിലെത്തിക്കുമെന്നും അമേരിക്കയിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം അറിയിച്ചു. പെൺകുട്ടി നിലവിൽ ആരോഗ്യവതിയാണെന്നും ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വ്യക്തമാക്കി.

അമേരിക്കയിൽ ബിരുദാനന്തര ബിരുദ പഠനത്തിന് പോയ സെയ്ദ സെയ്ദിയെ തെരുവിൽ പട്ടിണി കിടക്കുന്ന അവസ്ഥയിൽ കഴിഞ്ഞയാഴ്ചയാണ് കണ്ടെത്തിയത്. സെയ്ദിയുടെ സാധനങ്ങളും പണവും മോഷണം പോയിരുന്നതായും ഇതിനെ തുടർന്നുണ്ടായ മാനസിക ആഘാതം ഇവരെ വിഷാദ രോഗത്തിന് അടിമയാക്കി എന്നുമാണ് വിവരം.

Stories you may like

ആരുമായും സഖ്യത്തിനില്ല, ഒറ്റക്ക് മത്സരിക്കും ; ലയന വാർത്തകൾ തള്ളി എൻസിപി(എസ്പി)

മനുഷ്യചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത മുന്നേറ്റം’; നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കാണാതായി എന്ന് കരുതിയ മകളെ ദയനീയമായ സാഹചര്യത്തിൽ തെരുവിൽ കണ്ടെത്തിയെന്ന് അറിഞ്ഞതോടെ അമ്മ സെയ്ദ വഹാജ് ഫാത്തിമ വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കറിന് കത്തെഴുതി. മകളെ എത്രയും വേഗം നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം എന്ന അപേക്ഷയായിരുന്നു കത്തിൽ.

കത്ത് ശ്രദ്ധയിൽ പെട്ട വിദേശകാര്യ മന്ത്രാലയം ഉടൻ ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് പെൺകുട്ടിയെ നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് നിർദേശം നൽകി. എന്നാൽ നിലവിൽ യാത്ര ചെയ്യാൻ പറ്റിയ ഒരു ശാരീരിക- മാനസിക അവസ്ഥയിലല്ല കുട്ടി എന്ന് ആരോഗ്യ പ്രവർത്തകരുമായി കൂടിയാലോചിച്ച ശേഷം ഇന്ത്യൻ കോൺസുലേറ്റ് മറുപടി നൽകി. അങ്ങനെയെങ്കിൽ പെൺകുട്ടിയുടെ മാതാപിതാക്കളെ അവളുടെ അടുത്ത് എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാനായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ അടുത്ത നിർദേശം.

അതേസമയം പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് പാസ്പോർട്ട് ഇല്ലാത്തത് പ്രശ്നമായി. ഇവർക്ക് അടിയന്തിരമായി പാസ്പോർട്ടും വിസയും നൽകാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയം നിർദേശം നൽകി. ഇതോടെ മാതാപിതാക്കൾക്ക് മകളെ കാണാനും പരിചരിക്കാനുമുള്ള അവസരം ഒരുങ്ങുകയായിരുന്നു. സംഭവത്തിൽ കൃത്യസമയത്ത് ഇടപെടൽ നടത്തിയ കേന്ദ്ര സർക്കാരിനും ഇന്ത്യൻ കോൺസുലേറ്റിനും പ്രത്യേകിച്ച് വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കറിനും നന്ദി പറയുന്നതായി കുടുംബം അറിയിച്ചു.

Tags: usaS JaishankarChicagoSyeda Lulu Minhaj Zaidi
Share1
Tweet
Send
Share

Latest stories from this section

രാഹുൽ ഗാന്ധി മാപ്പ് പറയണം, ഇല്ലെങ്കിൽ ഫ്രോഡ് വിളി തുടരും: രാജീവ് ചന്ദ്രശേഖർ

രാഹുൽ ഗാന്ധി മാപ്പ് പറയണം, ഇല്ലെങ്കിൽ ഫ്രോഡ് വിളി തുടരും: രാജീവ് ചന്ദ്രശേഖർ

ആഗോള ചിപ്പ് ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ മേഖലയിൽ പുതിയ പ്രതീക്ഷ

ആഗോള ചിപ്പ് ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ മേഖലയിൽ പുതിയ പ്രതീക്ഷ

40 കിലോമീറ്റർ കാറിന് മുകളിൽ; സാഹസികമായി ലഹരി സംഘത്തെ പിടികൂടി പൊലീസുകാരൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

40 കിലോമീറ്റർ കാറിന് മുകളിൽ; സാഹസികമായി ലഹരി സംഘത്തെ പിടികൂടി പൊലീസുകാരൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

Latest News

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

അംബാനിയും അദാനിയും രാജ്യത്തിനു നൽകിയ സംഭാവനകൾ മറക്കരുത്; മറ്റ് വിഷയങ്ങൾക്ക് പ്രാധാന്യം കൊടുക്കണം; കോൺഗ്രസിന്റെ തലയ്ക്കടിച്ച് ശരദ് പവാർ

ആരുമായും സഖ്യത്തിനില്ല, ഒറ്റക്ക് മത്സരിക്കും ; ലയന വാർത്തകൾ തള്ളി എൻസിപി(എസ്പി)

മനുഷ്യചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത മുന്നേറ്റം’; നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

മനുഷ്യചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത മുന്നേറ്റം’; നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

പരിക്കിനെയും പോരാടി തോൽപ്പിച്ചു; ഏഷ്യൻ ഗെയിംസ് ലോങ്‌ജമ്പിൽ എം. ശ്രീശങ്കറിന് വെള്ളി തിളക്കം

പരിക്കിനെയും പോരാടി തോൽപ്പിച്ചു; ഏഷ്യൻ ഗെയിംസ് ലോങ്‌ജമ്പിൽ എം. ശ്രീശങ്കറിന് വെള്ളി തിളക്കം

ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്

ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് മദ്യം നൽകി; പൂസായ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ; ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

‘തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ മദ്യ വിതരണം തടസ്സപ്പെടും’: ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പോകുന്നവർ അറിയാൻ, സെപ്റ്റംബർ 30-ന് സമയം മാറ്റം

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies